നമ്മുടെ വീട്ടിൽ പലപ്പോഴും ചപ്പാത്തി ഉണ്ടാക്കിയാൽ ബാക്കി വരാറുണ്ട്.
എന്നാൽ പിന്നെ ഈ പറഞ്ഞ receipe ഒന്ന് ട്രൈ ചെയ്തു നോക്കു. കുറച്ചു different ഉം രുചികരവും ആയിരിക്കും. കുട്ടികൾക്കും വളരെ ഇഷ്ടമാകും.

ചില്ലി ചപ്പാത്തി 
By : Swetha Ratheesh

ആവശ്യമുള്ള സാധനങ്ങൾ :-

സവാള - 1 വലുത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1tsp
തക്കാളി - 2 ചെറുത്‌
പച്ചകറികൾ - 1 കപ്പ്‌ (carrot, capsicum, cabbage) ചെറുതായി നീളത്തിൽ അരിഞ്ഞത്
പച്ച മുളക് - 2 നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി - 1/4tsp
മുളക് പൊടി - 3tsp (എരുവ് ഇഷ്ടമുള്ളവർ കൂടുതൽ ചേർക്കാം)
മല്ലി പൊടി - 3tsp
കുരുമുളക് പൊടി - 1tsp
ഗരം മസാല - 1tsp
tomato sauce - 2tsp
എണ്ണ - 3tsp
ജീരകം - 1tsp
ഉപ്പ് - ആവശ്യത്തിന്

ചപ്പാത്തി - 4-5 (ചെറുതായി മുറിചെടുകുക)

തയാറാക്കുന്ന വിധം :-

ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ടു പൊട്ടികുക .

ശേഷം സവാള ഇട്ടു വഴറ്റുക.

അതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു മൂപ്പികുക.

പിന്നെ തക്കാളി ചേർത്ത് നല്ലപോലെ വഴറ്റുക. തക്കാളി വെന്തതിനു ശേഷം പൊടികളും sauce ഉം ഉപ്പും ചേർത്ത് ഇളകുക.

ശേഷം മുറിച്ചുവച്ച ചപ്പാത്തി ചേർത്ത് നല്ലപോലെ ഇളകുക.

അവസാനം പച്ചകറികളും അൽപ്പം വെള്ളം ചേർത്ത് ഇളകി പാത്രം മൂടി വെക്കുക.

5 മിനിറ്റ് ശേഷം ഒന്ന് കൂടി ഇളകി കുറച്ചു മല്ലി ഇല ചേർത്ത് സ്വാദിഷ്ടമായ ചില്ലി ചപ്പാത്തി വിളമ്പാം.

കുറിപ്പ് :- ചപ്പാത്തി soft ആകണം. പിന്നെ പച്ചകറികൾ അധികം വേവാൻ പാടില്ല. കുറച്ചു crunchi ayirikanam.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post