1)ഗോതമ്പ് പൊടി -2 കപ്പ്
2)ഉപ്പ് -ആവശ്യത്തിനു ...
3)സവാള ചെറുതായി അരിഞ്ഞതു -1 കപ്പ്
4)തക്കാളി ചെറുതായി അരിഞ്ഞതു -1 കപ്പ്
5)കാരറ്റ് -ചെറുതായി അരിഞ്ഞതു -1 കപ്പ്
6)ബീൻസ് ചെറുതായി അരിഞ്ഞതു -1 കപ്പ്
7)ഗ്രീൻ പീസ് -1/ 2 കപ്പ്
8)മഞ്ഞൾ പൊടി -1/ 2 ടീസ്പൂണ്
9)മുളകുപൊടി -1 ടീസ്പൂണ്
10)കറിവേപ്പില -1 തണ്ട്
11)-മല്ലി ഇല -ചെറുതായി അരിഞ്ഞതു-കുറച്ച്
12)ഉരുളകിഴങ്ങ് -3 എണ്ണം (നന്നായി വേവിച്ചു സ്മാഷ് ചെയ്യണം)
തയാറാക്കുന്ന വിധം
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കുക ,അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി ഇടുക
ഉള്ളി വഴറ്റിയ ശേഷം ,തക്കാളി ചേർത്തു വഴറ്റുക്ക , വേവിച്ചു വെച്ചിരിക്കുന്ന പച്ചകറികൾ ചേർക്കുക
അതിനുശേഷം മഞ്ഞപൊടി +മുളകുപൊടി +ഉപ്പ് ഇവ ചേർത്ത് വഴറ്റുക ,
വേവിച്ചു വച്ചിരിക്കുന്ന ഉരുളകിഴങ്ങ് ചേർത്ത് വഴറ്റുക
കുറച്ചു നേരം ചൂടാറാൻ വെക്കുക ..
ഇനി കുഴച്ചു വച്ചിരിക്കുന്ന ഗോതമ്പ് മാവ് ചപ്പാത്തിക്കു ഉരുട്ടുന്നത് പോലെ ഉരുളകൾ ആക്കി ചപ്പാത്തി
പലകയിൽ പരത്തുക ഇനി അതിൽ ഫില്ലിംഗ് നിറയ്ക്കുക അതിനുശേഷം അത് മടക്കുക (നാലായി ) അതിനു
ശേഷം വീണ്ടും ചപ്പാത്തി കോൽ കൊണ്ട് ചെറുതായി പരത്തുക.ഇനി ഒരു ഫ്രയിംഗ് പാൻ അടുപ്പിൽ വെച്ച്
പരത്തി വെച്ചിരിക്കുന്ന പ റാത്ത അതിലേക്കു വെച്ച് രണ്ടു ഭാഗവും വെന്ദ ശേഷം വാങ്ങുക ഇനി ചൂടോടെ
ചട്ണി കൂട്ടി കഴിക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes