വെണ്ടയ്ക്ക മപ്പാസ്
01. വെണ്ടയ്ക്ക - കാല്‍ക്കിലോ,
സവാള - ഒരു വലുത്,
എണ്ണ - മൂന്നു ചെറിയ സ്പൂണ്‍,
പച്ചമുളക് - നാല്
02. മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍,
മല്ലിപ്പൊടി -രണ്ടു ചെറിയ സ്പൂണ്‍,
മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍
03. ഉപ്പ് - പാകത്തിന്
04. തേങ്ങ ചുരണ്ടിയത് - അര മുറി (പിഴിഞ്ഞു പാല്‍ എടുക്കണം)
05. ഗരംമസാല - ഒരു ചെറിയ സ്പൂണ്‍
06. എണ്ണ - മൂന്നു ചെറിയ സ്പൂണ്‍
07. കടുക് - ഒരു ചെറിയ സ്പൂണ്‍,
ചുവന്നുള്ളി - രണ്ടല്ലി,
കറിവേപ്പില - ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
* എണ്ണ ചൂടാക്കി ഒന്നാമത്തെ ചേരുവ നന്നായി വഴറ്റി മാറ്റി വയ്ക്കുക.
* ബാക്കി എണ്ണയില്‍ രണ്ടാമത്തെ ചേരുവ മൂപ്പിച്ചശേഷം, വഴറ്റി വച്ച ഒന്നാം ചേരുവ ചേര്‍ത്തിളക്കുക.
* ഉപ്പു ചേര്‍ത്തതിനുശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്തു നന്നായി തിളപ്പിക്കുക.
* ഇതിലേക്കു ഒന്നാം പാല്‍ ചേര്‍ത്തു ഗരം മസാലയും ചേര്‍ത്തിളക്കി വാങ്ങുക.
* എണ്ണ ചൂടാക്കി, എഴാമത്തെ ചേരുവ താളിച്ചു കറിയില്‍ ഒഴിക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes