ബിരിയാണി സ്വന്തമായി ഉണ്ടാക്കി കഴിക്കണമെന്ന് ആഗ്രഹമുണ്ടാകും. എന്നാൽ ഉണ്ടാക്കാനറിയില്ല. പലരുടെയും പ്രശ്‌നമാണിത്. ഇത്തരക്കാർക്കായി ഇതാ ഒരു എളുപ്പവഴി. ബിരിയാണി ഉണ്ടാക്കുന്നതു പോലെ കഷ്ടപ്പാടില്ലാത്തതും എന്നാൽ ബിരിയാണിയുടെ സ്വാദോടു കൂടിയതുമായ ഈ ചിക്കൻ റൈസ് ആർക്കുമുണ്ടാക്കാം.
ചിക്കൻ -1 കപ്പ് പച്ചയ്ക്ക് കൊത്തിയരിഞ്ഞത്...
ബിരിയാണി അരി -2 കപ്പ്
വെള്ളം – 4 കപ്പ്
കുരുമുളക് പൊടി – 3/4 ടീ സ്പൂൺ
സവാള കൊത്തിയരിഞ്ഞത് -2 എണ്ണം
പച്ചമുളക് -2 ചെറുതായി വട്ടത്തിലരിഞ്ഞത്
തക്കാളി കൊത്തിയരിഞ്ഞത് -2 ഇടത്തരം
ഗരംമസാല -1 1/2 ടീ സ്പൂൺ
ഉപ്പ് -പാകത്തിന്
എണ്ണ -3 ടേബിൾ സ്പൂൺ
ചിക്കൻ ഉപ്പും കുരുമുളകുപൊടിയും വെള്ളവും ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ചു വയ്ക്കുക. അരി 20 മിനിട്ട് വെള്ളത്തിൽ കുതിർത്ത് വാരി വെള്ളം വാലാൻ വയ്ക്കുക. ഒരു പാത്രത്തിൽ 4 കപ്പ് വെള്ളമൊഴിച്ച് തിളച്ചുവരുമ്പോൾ വെള്ളത്തിന്റെ പാകത്തിന് ഉപ്പ് ചേർത്ത് അരി ഇടുക. ഒട്ടിപ്പിടിക്കാതിരിക്കാൻ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. നന്നായി തിളച്ച് അരി പകുതി വേവാകുമ്പോൾ തീയിൽനിന്നു മാറ്റി പാത്രം അടച്ചുവയ്ക്കുക. 15 മിനിട്ടു കഴിയുമ്പോൾ അരി പാകത്തിനു വെന്തിട്ടുണ്ടാകും. പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. സവാള ബ്രൗൺ കളറാകുമ്പോൾ ഗരംമസാല ചേർത്തിളക്കുക. അരിഞ്ഞുവച്ച തക്കാളിയും ചേർത്തിളക്കി നന്നായി വഴന്നുകഴിയുമ്പോൾ വേവിച്ച ചോറും ചിക്കനും ചേർത്ത് നന്നായി ഇളക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes