ബീഫ്‌ കറി
By :Indu Jaison

എല്ല് ഇല്ലാതെ ചെറിയ കഷ്ണങ്ങളായി നുറുക്കിയ ബീഫ് - ഒരു കിലോ
തേങ്ങ ചുരണ്ടിയത് - ഒരു മുറി
കറി വേപ്പില - 2 തണ്ട്
മുളക് പൊടി -ഒന്നര ടേബിള്‍ സ്പൂണ്‍)
മഞ്ഞള്‍ പൊടി - രണ്ടു ടീസ്പൂണ്‍)
മല്ലി പൊടി - മൂന്നു ടേബിള്‍ സ്പൂണ്‍)
വെളുത്തുള്ളി - ഒരു തുടം
ഇഞ്ചി - ഒരു കഷണം
കുരുമുളക് - 10 - 15 എണ്ണം
ഗ്രാമ്പൂ - 4 ,5 എണ്ണം
ഏലക്ക - 6, 7 എണ്ണം
ജീരകം - 1 ടീസ്പൂണ്‍
പെരും ജീരകം - 1 ടീസ്പൂണ്‍
സവാള - വലുത് മൂന്നെണ്ണം
വെളിച്ചെണ്ണ, കടുക് ഉപ്പു - ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം:-

ഇറച്ചി, നന്നായി കഴുകി വെള്ളം പിഴിഞ്ഞ് , മുളകുപൊടി, മഞ്ഞപൊടി, മല്ലിപൊടി, ഉപ്പു എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കുക.
അതിനു ശേഷം കുക്കറില്‍ 20 മിനുട്ട് വേവിക്കുക.

വെളുത്തുള്ളി, ഇഞ്ചി, പേസ്റ്റ് ആക്കുക.
കുരുമുളക്, ഗ്രാമ്പൂ, ഏലക്ക, 1/2 ടീസ്പൂണ്‍ ജീരകം , പെരും ജീരകം എന്നിവ നന്നായി പൊടിച്ചു എടുക്കുക
തേങ്ങ, 1/2 ടീസ്പൂണ്‍ ജീരകവും ഒരു തണ്ട് വേപ്പിലയും ചേര്‍ത്ത് ഫ്രൈ പാനില്‍ ബ്രൌണ്‍ നിറം വരും വരെ വറുക്കുക.
വറുത്തെടുത്ത തേങ്ങ ചൂട് ആറിയതിനു ശേഷം നന്നായി അരക്കുക.

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചു , കറിവേപ്പില , സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. പൊടിച്ചു വെച്ച മസാല കൂട്ട് ഇതിലോട്ടു ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യത്തിനു ഉപ്പു ചേര്‍ക്കാം .

അരച്ച് വെച്ചിരിക്കുന്ന തേങ്ങാക്കൂട്ടും , വഴറ്റി വെച്ചിരിക്കുന്നതും ആവശ്യത്തിനു വെള്ളവും , വേവിച്ച ബീഫിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

അഞ്ചു മിനിറ്റ് ചെറു തീയില്‍ വേവിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post