By:Anitha Isaac
ആവശ്യമായ സാധങ്ങള്....
1. ചിക്കന് (എല്ലില്ലാത്തത്) : 500 ഗ്രാം
ചിക്കനില് പുരട്ടാന്
2. ഇഞ്ചി അരച്ചത് : അര സ്പൂണ്
3. വെളുത്തുള്ളി അരച്ചത് : അര സ്പൂണ്
4. കാശ്മീരി മുളക് പൊടി : രണ്ടു സ്പൂണ്
5. മഞ്ഞള് പൊടി : അര സ്പൂണ്
6. വിനാഗിരി : അര സ്പൂണ്
7. ഉപ്പു : പാകത്തിന്
മസാലക്കു വേണ്ട സാധങ്ങള്
8. സവാള നീളത്തില് അരിഞ്ഞത്: മൂന്ന് എണ്ണം
9. തക്കാളി നാലായി മുറിച്ചത് : മൂന്നു ചെറുത്
10. വെളുത്തുള്ളി ഇഞ്ചി അരപ്പ് : ഒരു സ്പൂണ്
11. പച്ച മുളക് : 4 എണ്ണം
12. കുരുമുളക് പൊടി : അര സ്പൂണ്
13. മല്ലിപൊടി : അര സ്പൂണ്
14. ഗരം മസാല : അര സ്പൂണ്
15. ചെറുനാരങ്ങ നീര് : ഒരു സ്പൂണ്
16. പെരുംജീരകം : കാല് സ്പൂണ്
17. ഉപ്പു : പാകത്തിന്
18. കറിവേപ്പില : മൂന്നു തണ്ട്
19. എണ്ണ : വറുക്കാന് ആവശ്യത്തിനു
അലങ്കരിക്കാന്
20. സവാള
21. തക്കാളി
22. കറിവേപ്പില
23. നാരങ്ങ
പാചകം ചെയ്യുന്ന വിധം.
ചിക്കന് ചതുര കഷ്ണങ്ങളായി മുറിച്ചു വെക്കുക. വെള്ളം ഉലര്ത്തി 2 മുതല് 7 വരെ ഉള്ള ചേരുവകള് ചിക്കനില് പുരട്ടി അരമണിക്കൂര് വെക്കുക.
ഒരു പാനില് ആവശ്യത്തിനു എണ്ണ ഒഴിച്ച് ചൂടാകുമ്പോള് മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന് അധികം മൂക്കാതെ വറുത്തെടുക്കുക. ചിക്കന് മറ്റൊരു പാത്രത്തിലേക്ക് എണ്ണ തീരെ ഇല്ലാതെ പകര്ന്നു വെക്കുക.
ചിക്കന് വരുത്ത അതെ പാനില് ബാക്കി എണ്ണ ചൂടാക്കി കറിവേപ്പില ഇട്ടു മൂപ്പിക്കുക. സവാള ഇട്ടു ഇളം ബ്രൌണ് നിറം ആകുന്നതു വരെ വഴറ്റുക. ഇഞ്ചി-വെളുത്തിള്ളി പേസ്റ്റു ചേര്ത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക. മല്ലിപ്പൊടി, കുരുമുളക് പൊടി ഗരംമസാല ഇവ ചേര്ത്ത് തീ കുറച്ചു മൂപ്പിക്കുക. തക്കാളി പച്ചമുളക് ചേര്ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. വിനാഗിരി ചേര്ത്ത് വരുത്തു വെച്ചിരിക്കുന്ന ചിക്കന് ഇട്ടു നന്നായി യോജിപ്പിക്കുക. കുറഞ്ഞ തീയില് അഞ്ചു മിനിട്ട് വേവിക്കുക...മസാല വറ്റി ചിക്കനില് പിടിച്ചാല് ഒരു പാത്രത്തിലേക്ക് പകര്ന്നു ഉള്ളി, തക്കാളി, ചെറുനാരങ്ങ, കറിവേപ്പില എന്നിവകൊണ്ട് അലങ്കരിക്കുക. സ്വാദിഷ്ട്ടമായ ചിക്കന് മസാല റെഡി.
Courtesy to Rajesh Mv
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes