ചീട
By : Indu Jaison

ചായയുടെ കൂടെ കൊറിച്ചുകൊണ്ടിരിക്കാനൊരു പലഹാരം...

ആവശ്യമുള്ള സാധനങ്ങൾ

നേർമ്മയായി പൊടിച്ച അരിപ്പൊടി - രണ്ടു ഗ്ലാസ്സ്
ഉഴുന്നുപരിപ്പ് - ഒരു പിടി
തേങ്ങ ചിരകിയത് - അര മുറി
മുളക് - 3-4 എണ്ണം
കുരുമുളക് - ആവശ്യത്തിനു
ജീരകം - ഒരു സ്പൂൺ
നെയ്യ് - ഒരു സ്പൂൺ
ഉപ്പ് , വറുക്കാനാവശ്യമായ വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം:

ഉഴുന്നുപരിപ്പ് ചുവപ്പു നിറമാകുന്നതു വരെ വറുത്തെടുത്ത് പൊടിച്ചു വയ്ക്കുക.

തേങ്ങയും മുളകും കുരുമുളകും ജീരകവും കൂടി അരച്ചെടുക്കുക.

അരിപ്പൊടിയും ഉഴുന്നുപൊടിയും തേങ്ങാക്കൂട്ടും നെയ്യും കൂടി പാകത്തിന് ഉപ്പും ചേർത്ത് ചപ്പാത്തിമാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക.

ഈ മാവ് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.

.ഈ ഉരുളകൾ വെളിച്ചെണ്ണയിൽവറുത്തുകോരുക.വറുക്കുമ്പോൾ തീ കുറച്ചുവയ്ക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ എണ്ണയിലിട്ട ഉടനെ ചുവക്കുകയും പെട്ടെന്ന് കരിയാൻ തുടങ്ങുകയും ചെയ്യും. ഉള്ള് വെന്തിട്ടുണ്ടാവുകയുമില്ല. അതുകൊണ്ട് കുറഞ്ഞ തീയിൽ കൂടുതൽ സമയമെടുത്ത് വറുക്കുന്നതാണ് നല്ലത്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post