ചാമ്പക്ക എന്നത് നമ്മുടെ സ്കൂള്‍ കാലഘട്ടത്തിലെ ഒരു ഒഴിച്ചുകൂടാത്ത സംഭവം തന്നെയല്ലേ ? സ്വന്തം വീട്ടില്‍ ചാംബക്ക ഉണ്ടായിരുന്നാലും സ്കൂളില്‍ പോകുന്ന വഴിയില്‍ മറ്റുള്ള വീടിന്‍റെ മുപില്‍ നില്‍ക്കുന്ന ചാമ്പക്ക കട്ട് പറിക്കുകയും , അവരുടെ ചീത്ത വിളി കേള്‍ക്കുകയും ചെയ്തിരുന്ന ആ കാലം മറക്കാന്‍ കഴിയുമോ ? മലയാളികള്‍ ലോകത്തിന്റെ ഏതു കോണില്‍ ചെന്ന് പെട്ടാലും ഈ ഓര്‍മ്മകള്‍ മാത്രം മരിക്കില്ല.
ചുമ്മാ നമുക്ക് ഒന്ന് നെടുവീര്‍പ്പിട്ടു ഓര്‍ക്കാം
" എനിക്കാ കുട്ടിക്കാലത്തേക്ക് വീണ്ടും തിരിച്ചു പോണം..... അനിയന്‍ ചാമ്പങ്ങാ പറിക്കാന്‍ കേറുമ്പോള്‍, അവന്‍ പറിച്ചിടുന്ന ചാമ്പങ്ങ താഴെ വീണു ചതയാതിരിക്കാന്‍, പാവാട വിടര്‍ത്തി പിടിച്ചു നില്‍ക്കണം. " കെട്ടിയ്ക്കാറായിട്ടും പെണ്ണിനിപ്പോഴും ചെറിയ കുട്ടിയാന്നാ വിചാരം, പാവാടയും പൊക്കി പിടിച്ചു നിക്കണ കണ്ടില്ലേ " എന്നു ...ചീത്ത വിളി കേള്‍ക്കുമ്പോള്‍ 'ശെടാ....... ഇതെന്തൊരു പുകിലെ'ന്നു പിറുപിറുക്കണം. എന്നാല്‍ പിന്നെ, പാവാട പൊക്കണില്ല, എന്നോര്‍ത്തു അഴയില്‍ കിടന്ന ഒരു മുണ്ടെടുത്തു പാവാടയ്ക്കു പകരം വിടര്‍ത്തി പിടിയ്ക്കുമ്പോള്‍, 'ഈ പെണ്ണിന്റെ അവമ്മതി നോക്കിക്കേ, അലക്കിയിട്ട മുണ്ടെടുത്താ അവളുടെ ചാമ്പങ്ങാ പറിയ്ക്കല്‍' എന്നു പിന്നെയും ചീത്ത കേള്‍ക്കണം..............
നല്ല സുഖം ഓര്‍ക്കാന്‍ അല്ലെ smile emoticon
എന്നാ പിന്നെ നമുക്ക് ഈ ചാമ്പക്ക കൊണ്ട് ഒരു കിച്ചടി ഉണ്ടാക്കിയാലോ

ചാമ്പക്കാ കിച്ചടി
*********************
ആവശ്യമായവ
*********************
ആവശ്യമായവ
ചാമ്പക്ക – 8 എണ്ണം
മുളക് പൊടി - 2 tsp
മഞ്ഞള്‍ പൊടി - 1/2 tsp
കായം പൊടിച്ചത് - 1/4 tsp
ഉലുവ പൊടിച്ചത് -1/4 tsp
പച്ചമുളക് 2 എണ്ണം
തൈര് - 1/2 cup
വെളിച്ചെണ്ണ - 2 tsp
കടുക് - 1/2 tsp
വറ്റല്‍ മുളക് – 2 എണ്ണം
കറിവേപ്പില - a bunch
ഉപ്പു – ആവശ്യത്തിനു
മുളക് പൊടി - 2 tsp
മഞ്ഞള്‍ പൊടി - 1/2 tsp
കായം പൊടിച്ചത് - 1/4 tsp
ഉലുവ പൊടിച്ചത് -1/4 tsp
പച്ചമുളക് 2 എണ്ണം
തൈര് - 1/2 cup
വെളിച്ചെണ്ണ - 2 tsp
കടുക് - 1/2 tsp
വറ്റല്‍ മുളക് – 2 എണ്ണം
കറിവേപ്പില - a bunch
ഉപ്പു – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :
ചാമ്പക്കയും , പച്ചമുളകും ചെറുതായി അറിഞ്ഞു വെക്കുക.
ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍ പൊടി, കായം, ഉലുവ , ഉപ്പു എന്നിവ നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍ പൊടി, കായം, ഉലുവ , ഉപ്പു എന്നിവ നന്നായി മിക്സ് ചെയ്യുക.
ഒരു പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
ഇതിലേക്ക് വറ്റല്‍ മുളകും, കറിവേപ്പിലയും ഇട്ടു വഴറ്റുക.
ഇതിലേക്ക് വറ്റല്‍ മുളകും, കറിവേപ്പിലയും ഇട്ടു വഴറ്റുക.
ഇത് മിക്സ് ചെയ്തു വെച്ചിരിക്കുന്ന ചാമ്പക്കാ മിശ്രിതത്തിലേക്ക് ചേര്‍ത്തു ഒരു മണിക്കൂര്‍ വെക്കുക. നന്നായി മിക്സ് ചെയ്യണം.
ഒരു മണിക്കൂര്‍ കഴിഞ്ഞു തൈര് ചേര്‍ത്ത് ഉപയോഗിക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes