കണ്ണിമാങ്ങ അച്ചാർ
നാടൻ കണ്ണിമാങ്ങ അച്ചാറിനു ആദ്യം വേണ്ടത് അണ്ടി ഉറക്കാത്ത ചെറിയ നാട്ടുമാങ്ങയാണ് അതും കണ്ണിയോടു കൂടെ .
വേണ്ട സാധനങ്ങൾ :
...

5 കിലോ കണ്ണിമാങ്ങ (നാട്ടുമാങ്ങ )
1 / 2 കിലോ പൊടി ഉപ്പു
3/ 4 കിലോ മുളക്
എള്ള് എണ്ണ :1 / 2 ലിറ്റർ
കായം : എൽ ജി : കട്ട കായം
ചീന ഭരണി അല്ലെങ്കിൽ ചില്ല് ഭരണി
തയ്യാറാക്കൽ :
കണ്ണിമാങ്ങാ ഞെട്ടോടു കൂടി കഴുകി വെള്ളം വാലാൻ നിരത്തി വെയ്ക്കുക
വെള്ളം വറ്റിയ ശേഷം നന്നായി കൊട്ടോണ് തുണി ഉപയോഗിച്ച് തുടച്ചു ഭരണിയിൽ ഇടുക .
കുറച്ച മാങ്ങ ഇട്ടു കഴിഞ്ഞാൽ മേലെ ഉപ്പു ഇടുക .
വീണ്ടും മാങ്ങ വീണ്ടും ഉപ്പു .
ഭരണി നിറഞ്ഞാൽ വായു കയറാത്ത വിധം കെട്ടി വെയ്ക്കുക .ദിവസവും ഭരണി തുറക്കാതെ ഒന്ന് കുലുക്കുക .
ഒരു 3 ആഴ്ച കഴിയുമ്പോൾ ,രാത്രി സമയത്ത് ഭരണി തുറന്നു നോക്കുക ,അതിൽ ഉപ്പു മുഴുവനും വെള്ളം ആയതായി കാണാം ,അതുപോലെ മാങ്ങാ ചുക്കി ചുളുങ്ങി തുടങ്ങിയിരിയ്ക്കും .
കണ്ണി മാങ്ങയുടെ ഉപ്പു വെള്ളത്തിലേയ്ക്ക് മുളക് കുരു കളഞ്ഞു പൊടിച്ചത് നന്നായി ചേർത്തിളക്കുക .
അതിൽ അല്പം കായം പൊടിച്ചു ചേർക്കുക .
മേലെയായി എള്ള് എണ്ണ ഒഴിയ്ക്കുക .
നന്നായി മിക്സ് ചെയ്തു വാ മൂടി കെട്ടി വെയ്ക്കുക
ആഴ്ചയിൽ ഒരിക്കൽ മൂടി തുറന്നു നന്നായി ഇളക്കുക
ഇങ്ങനെ 4 ആഴ്ചയാകുമ്പൊഴെയ്ക്കും അച്ചാർ മിക്സ് ആയി തുടങ്ങിയിരിയ്ക്കും .(ഇളക്കൽ എല്ലാം രാത്രി കാലങ്ങളിൽ മാത്രമേ ചെയ്യാവൂ ).
അച്ചാർ ഉപയോഗിയ്ക്കാൻ എടുത്തു തുടങ്ങുന്ന സമയത്ത് മുകളിലുള്ള എണ്ണയും മാങ്ങയും നന്നായി ഇളക്കുക .
നമുക്ക് ഉപയോഗിയ്ക്കാൻ വേണ്ടതും രാത്രി മാത്രം എടുത്തു മാറ്റി വയ്ക്കുക മൂടി കെട്ടി വെയ്ക്കുക .
ഇത് കോഴിക്കോടൻ രീതിയാണ് .കണ്ണി മാങ്ങ അച്ചാർ .ഇങ്ങനെ ചെയ്താൽ 2,3 വർഷം വരെ കേടു കൂടാതിരിയ്ക്കും .
ഇതിനെ കടു മാങ്ങ ആക്കണമെങ്കിൽ ഇതിൽ എണ്ണ ഒഴിയ്ക്കുന്നതിനു മുന്പായി 200 ഗ്രാം കടുക് വെയിലത്ത് ഉണക്കി പൊടിച്ചത് ഉപ്പുമാങ്ങയുടെ വെള്ളം ചേർത്ത് അരച്ച് അച്ചാറിൽ ചേർക്കുക .
കടുമാങ്ങ 1 വർഷം വരെയേ നന്നായിരിയ്ക്കു .
എപ്പോഴും അച്ചാര് എടുക്കുന്ന സമയത്ത് ഈർപ്പമില്ലാത്ത നല്ല കരണ്ടി ഉപയോഗിയ്ക്കുക .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes