ചക്ക കുഴച്ചത്
By: Sherin Mathew
ഒരു പാട് നാളിനു ശേഷം കുറച്ചു ചക്ക കിട്ടി - നാട്ടിൽ നിന്നും ഇവിടെ വരെ വന്നപ്പോൾ അല്പം ചെനച്ചു പോയി, എന്നാലും ചക്കയല്ലേ എന്റെ സന്തോഷം നിങ്ങള്ക്കും ഷെയർ ചെയ്യുന്നു.
ചക്ക ചീന്തി അല്പം വെള്ളംവും ഉപ്പും ചേർത്ത് ഒരു പാത്രത്തിൽ ആവി കേറ്റി വേവിക്കുക. .
(ഓർക്കുക ചക്ക ഒരു ആവിക്കു വേവും, അത് കൊണ്ട് 3/4 ടി കപ്പ് വെള്ളമാണ് ഞാൻ ഏകദേശം 1/2 കിലോ - അതായതു ഒരു വലിയ ചീനച്ചട്ടി നിറയെ ചക്ക അരിഞ്ഞതിനു ഉപയോഗിച്ചത്)
ചക്ക ചീന്തുന്നതിന്റെ കൂടെ അഞ്ചാറു കുരുകൂടി കീറി ഇടാൻ മറക്കണ്ട.
ഈ സമയം 1/2 മുറി തേങ്ങ, 4 കൊച്ചുള്ളി 6 വെളുത്തുള്ളി, നല്ല എരിവുള്ള 5 പച്ചമുളക് (ചക്ക അല്പം പഴുത്താരുന്നെ) 1/2 ടി സ്പൂണ്‍ ജീരകം, 1/4 ടി സ്പൂണ്‍ മഞ്ഞൾ പൊടി രണ്ടു തണ്ട് കറിവേപ്പില ഇത്രയും തയ്യാറാക്കി വെക്കുക.
ഇനി ചട്ണി ജാറിൽ ആദ്യം ഉള്ളി വെളുത്തുള്ളി ജീരകം പച്ചമുളക് ഇത് ഒന്ന് കറക്കി ചതക്കുക. ഇതിലേക്ക് കറിവേപ്പില മഞ്ഞള്പൊടി ഇവ കൂടി ചേർത്ത് അരഞ്ഞു പോകാതെ ഒതുക്കി എടുക്കുക.
ചക്ക ഇപ്പോൾ ആവി കയറി വെന്തു കാണും. പാത്രം കൈയ്യിലെടുത് ഒന്ന് കുടഞ്ഞു താഴ്ഭാഗം മേലെ ആക്കി ഒന്നുകൂടി മൂടി വെച്ച് ആവി കയറ്റുക.
ഇനി മൂടി തുറന്ന് ചക്ക വകഞ്ഞു നടുക്ക് ഒരു കുഴി ഉണ്ടാക്കി അരപ്പും അരപ്പിനു പാകത്തിന് ഉപ്പും അരപ്പ് വേവാൻ വെള്ളവും (1/4 കപ്പ്) ചേർത്ത് ചക്ക കൊണ്ട് തന്നെ അരപ്പ് മൂടി ചെറുതീയിൽ അടച്ചുവെച്ചു ആവി കയറ്റുക.
ഇനിയാണ് പ്രധാന ഭാഗംചക്ക കുഴുന്നത് ഉപ്പു വെള്ളം ഇടയ്ക്കിടയ്ക്ക് തളിച്ച് തുടുപ്പു കൊണ്ട് ഇടിച്ചു കറക്കി കുഴക്കണം എന്നാണ് - എനിക്ക് തുടുപ്പില്ല പക്ഷെ മത്തിന്റെ കോല് കൊണ്ട് ഉപ്പു വെള്ളം തളിച്ച് തളിച്ച് കുഴചെടുത്തു
അവസാനം പച്ച വെളിച്ചെണ്ണ ഒഴിച്ച് ഒരു തണ്ട് കറിവേപ്പിലയും ഊരിയിട്ട് ഒന്ന് കൂടി കുഴച്ചു ഇളക്കി എടുത്തു
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes