ഗ്രീൻ ഫിഷ് കറി (ഗൊആൻ/ മംഗലോര്യൻ സ്റ്റൈൽ)
By: Sherin mathew
ബാംഗ്ലൂർ വന്നപ്പോഴാണ് മംഗളൂരുകാരുടെ ഗ്രീൻ കറി പരിച്ചയപെട്ടത് smile emoticon
മംഗളൂരുകാരുടെ ഗ്രീൻ കറി ദാ ഇങ്ങനെ
അരമുറി തേങ്ങ,
ഒരു ടി സ്പൂണ്‍ ജീരകം,
4 പച്ചമുളക്,
രണ്ടു പിടി മല്ലിയില ,
2 ടേബിൾ സ്പൂണ്‍ പച്ചമല്ലി,
ഒരു സവാള,
ഒരു കഷണം ഇഞ്ചി,
അഞ്ചാറ് വെളുത്തുള്ളി -
ഇത്രയും നന്നായി അരച്ചെടുക്കുക.
നല്ല പുളിയുള്ള ഒരു മാങ്ങാ പൂളി കഷണിച്ചു എടുത്തത്,
ഒരു തക്കാളി കഷണിച്ചത്,
ഒരു ചെറിയ സവാള നുറുക്കിയത്,
3 പച്ചമുളക് കീറിയത്,
അല്പം മല്ലിയില
എന്നിവ തയ്യാറാക്കി വെക്കുക.
ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിയാൽ സവാള ചേർത്ത് വഴറ്റി അതിൽ പച്ചമുളകും മല്ലിയിലയും ചേർത്ത് വഴറ്റി, അതിലേക്കു അരപ്പും തക്കാളിയും മാങ്ങയും ചേർത്ത് തിളക്കുമ്പോൾ മീൻ കഷങ്ങളും ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിച്ചു ചാറു കുറുകി എണ്ണ തെളിയുമ്പോൾ അടുപ്പിൽ നിന്നും ഇറക്കാം.
മാങ്ങക്ക് പകരം കോക്കം പുളി ചേര്‍ക്കാം ഇല്ലെങ്കിൽ നമ്മുടെ കുടംപുളി ചേർത്തിട്ടു പിന്നീട് എടുത്തു മാറ്റാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes