മുട്ട കറി
By: Sherin mathew

"Eat breakfast like a king, lunch like a prince and dinner like a pauper" എന്നാണല്ലോ 

 പല പ്രാവശ്യം പലരും പോസ്റ്റ്‌ ചെയ്തിട്ടുണ്ടാവാം ഈ കറി - വളരെ സാധാരണ നാടൻ കറിയാണ് - മാപ്പസിന്റെ രീതിയിൽ എന്നാൽ എല്ലാ ഗരം മസാലയും ചേർക്കാതെ - പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറഞ്ഞാൽ മതിയല്ലോ - എന്നാലും എന്തും ഭീകരമാക്കുന്ന കലാപരിപടിയാണല്ലോ ഈ "റെസിപി" എഴുത്ത് - ഇതാ റെസിപി 

1. മുട്ട പുഴുങ്ങി 4 ആയി കീറിയത് - 3 എണ്ണം 

2. ഉരുളകിഴങ്ങ് - 2 മീഡിയം, ചെറുതായി നുറുക്കി എടുത്ത് 
 സവാള - 1 ചെറുത് ചതുര കഷണങ്ങൾ ആക്കിയത് 
 പച്ചമുളക് - 3 എണ്ണം നെടുകെ കീറിയത് 
 ഇഞ്ചി - 1 ടി സ്പൂണ്‍ 
 വെളുത്തുള്ളി - 1 ടി സ്പൂണ്‍
 ഉപ്പു - ആവശ്യത്തിനു 

3. തേങ്ങ - 4 ടേബിൾ സ്പൂണ്‍ 
 മല്ലിപൊടി - 1 ടേബിൾ സ്പൂണ്‍
 മുളക്പൊടി - 1 ടി സ്പൂണ്‍ 
 മഞ്ഞള്പൊടി - 1/2 ടി സ്പൂണ്‍ 
 പെരുംജീരകപൊടി - 1 ടി സ്പൂണ്‍ 

4. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്‍
 കടുക് 
 വറ്റൽ മുളക് - 4 എണ്ണം ഓരോന്നും രണ്ടായി മുറിച്ചത് 
 കറിവേപ്പില - 1 വലിയ തണ്ട് 

 തയ്യാറാക്കുന്ന രീതി 

 രണ്ടാമത് പറഞ്ഞവ അല്പം വെള്ളവുമായി ഒരു ചട്ടിയിൽ വേവിക്കാൻ വെക്കുക.
ഇത് വേകുന്ന സമയത്ത് മൂന്നാമത് പറഞ്ഞിരിക്കുന്നവ നന്നായി അരച്ചെടുക്കുക.

കിഴങ്ങ് വെന്തു പാകമായാൽ അരച്ച തേങ്ങകൂട്ട്‌ ചേർത്ത് ആവശ്യത്തിനു ചാറിന് വേണ്ട വെള്ളവും ചേർത്ത് ചെറുതീയിൽ ഒന്ന് തിളപ്പിക്കുക. 

തിള വന്നാൽ ചട്ടി കയ്യില എടുത്ത് ചുറ്റിച്ചു ഒന്ന് കൂടി കറി ചൂടാക്കുക. ഈ സമയം മുട്ടകഷണങ്ങൾ കൂടി ചേര്ക്കുക.

തീ ഓഫാക്കി കടുക് വറുത്ത് ചേര്ക്കുക. മുട്ട കറി തയ്യാർ!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post