നാടൻ പത്തിരിയും കോഴിക്കറിയും
By:Mufshi Mufi
ഇതു ഞാൻ ഉണ്ടാകിയതല്ലട്ടോ ... ഞാൻ രാവിലെ എണീറ്റ് വന്നപ്പോയേക്കും ഉമ്മ ഉണ്ടാക്കി വെച്ചിരുന്നു. ഞാൻ ഒരു ഫോട്ടോ എടുത്ത് ലാവിഷായി തിന്നു തീർത്തു.
പച്ചരി വാങ്ങി കഴുകി ഉണക്കി പൊടിപിച്ചാണ് ഉമ്മ പത്തിരി ഉണ്ടാക്കുക. നോമ്പ് കാലത്ത് muslims ന് ഒഴിച്ചു നിരത്താൻ പറ്റത്തതാനല്ലൊ പത്തിരി . ഇത്തവണ മഴ കാലത്തല്ലേ നോമ്പ് വരുന്നത് . അപ്പോ ഉണക്കാനോക്കെ ബുദ്ധിമുട്ടാകും. ഉമ്മ ഇപ്പോ തന്നെ 35 കിലോ പച്ചരി പൊടിച്ചു വെച്ചിട്ടുണ്ട്
പത്തിരി എല്ലാർക്കും ഉണ്ടാകനറിയില്ലേ ... എന്നാലും വേഗം പറയാം .
1 കയിൽ പൊടിക്ക് 1 കയിൽ വെള്ളം ആണു കണക്ക് .
( കയിൽ എന്താന്ന് അറിയോ ..? കറി ഒക്കെ കോരുന്ന കയിൽ ഇല്ലേ. അതാ. ഞങ്ങൾ മലപ്പുരത്തുകാർ ചെറിയ കയിലിനെ കയിലെന്നും വലുതിനെ തള്ള കയിലെന്നും പറയും. മലപ്പുറത്തുള്ള ആരേലും അങ്ങനെ ഒന്നും പറയില്ല എന്ന് പറഞ്ഞു എന്നോട് വഴക്കടിക്കല്ലേ .. എന്തായാലും ഞങ്ങളെ ഇവിടെ അങ്ങനെയാ )
പറഞ്ഞു പറഞ്ഞു എവിടെയോ എത്തി . പത്തിരി യിലേക്ക് മടങ്ങി വരാം. പൊടിക്കനുസരിച്ച് വെള്ളം വെക്കാം ഇതിലേക് പാകത്തിന് ഉപ്പിടുക. തിളക്കാൻ വെക്കുക. ഇനി തിളക്കുമ്പോ പൊടി അതിലേക്കു തട്ടി കൊടുക്കുക . ഇനി ഒന്നു മൂടി വക്കുക . കുറച്ചു കഴിഞ്ഞു നന്നായിട്ട് ഇളക്കി തീ off ചെയ്യുക . ഇനി നന്നായി കുഴച്ചു ഉരുളകളാക്കി പരത്തി ചുട്ടെടുക്കാം (പത്തിരി കല്ലിൽ പരത്തി നാടൻ അടുപ്പിൽ വെച്ചു ചുട്ടെടുത്ത പത്തിരിയാണിത്.)
ഇനി കറി ഉണ്ടാകാം .. ആദ്യം വെളിച്ചെണ്ണ ഒഴിച്ചു ഉള്ളി,തക്കാളി ,പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പൊതീന ഇല, കറിവേപ്പില ഒക്കെ വയറ്റുക . ഇതിലേക്കു മുളകു പൊടി 1 spoon , മഞ്ഞൾ പൊടി അര spoon , മല്ലി പൊടി 1 spoon, കുരുമുളക് പൊടി, ഗരമസാല പൊടി, ചേർത്ത ഇളക്കുക after ചിക്കെൻ .അരിഞ്ഞു വെച്ച ഉരുളകിഴങ്ങ് ഇട്ടു മൂടി വെച്ചു വേവിക്കുക .
വരുത്തരക്കാൻ തേങ്ങ 1 cup, കറിവേപ്പില 2 അല്ലി, പെരും ജീരകം,ചീരുള്ളി,മഞ്ഞ പൊടി ചേർത്ത ചീനച്ചട്ടിയിൽ വറുത്തെടുക്കുക. എന്നിട്ടു അരക്കുക. വെന്തു കഴിഞ്ഞ കരിയിലേക് ഈ അരപ്പ് ചേർക്കുക. ഇനി ഒന്നു ചൂടാക്കുക.തിളക്കരുത്...
കറി തൂമിക്കാൻ വെളിച്ചെണ്ണ ചൂടാക്കി ചീരുള്ളി അരിഞ്ഞതും കറിവേപ്പിലയും വയറ്റി കരിയിലെക്ക് ചേർക്കുക
ഹൊ കഴിഞ്ഞു ..ready ആയി.... ഇനി കഴിച്ചോളൂ...
ഒരു പത്തിരി പാട്ടും കൂടി
പത്തു പത്തിരി ചുട്ടമ്മ
പത്തായത്തിൽ വെച്ചമ്മ
1,2,3,4 5ഉം തിന്നു പൂച്ചമ്മ
6,7,8,9 10ഉം തിന്നു പൂച്ചമ്മ
മ്യാവൂ ......
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes