കോണ്‍ ഫ്ലൈക്സ് കുക്കീസ്
By: Indu Jaison
By: Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍
മൈദ – ½ കപ്പു
കോണ്‍ ഫ്ലൈക്സ് മിക്സിയില്‍ നന്നായി പൊടിച്ചത് - ½ കപ്പു
കോണ്‍ ഫ്ലൈക്സ് കൈ കൊണ്ട് പൊടിച്ചത് ( crushed )- ½ കപ്പു
പഞ്ചസാര പൊടിച്ചത് - ½ കപ്പു
ബട്ടര്‍ - 125 ഗ്രാം
1 മുട്ടയുടെ വെള്ള
വാനില എസ്സെന്‍സ് - 1 ടീസ്പൂണ്‍
ബേക്കിംഗ് പൌഡര്‍ - ½ ടീസ്പൂണ്‍
ബേക്കിംഗ് സോഡാ - ½ ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ് പൊടിച്ചത് – 2 ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്ലൈക്സ് മിക്സിയില്‍ നന്നായി പൊടിച്ചത് - ½ കപ്പു
കോണ്‍ ഫ്ലൈക്സ് കൈ കൊണ്ട് പൊടിച്ചത് ( crushed )- ½ കപ്പു
പഞ്ചസാര പൊടിച്ചത് - ½ കപ്പു
ബട്ടര്‍ - 125 ഗ്രാം
1 മുട്ടയുടെ വെള്ള
വാനില എസ്സെന്‍സ് - 1 ടീസ്പൂണ്‍
ബേക്കിംഗ് പൌഡര്‍ - ½ ടീസ്പൂണ്‍
ബേക്കിംഗ് സോഡാ - ½ ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ് പൊടിച്ചത് – 2 ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
മൈദ, ബേക്കിംഗ് പൌഡര്‍, ബേക്കിംഗ് സോഡാ എന്നിവ ഒരുമിച്ചു ഒരു അരിപ്പയില്‍ ഇട്ടു നന്നായി തെള്ളിച്ചെടുക്കുക.
ഒരു ബൌളില്‍ ബട്ടറും , പഞ്ചസാര പൊടിച്ചതും നന്നായി ബീറ്റ് ചെയ്യുക.
ഇതിലേക്ക് വാനില എസ്സെന്‍സ്, മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്തു നന്നായി വീണ്ടും ബീറ്റ് ചെയ്യുക.
ഇതിലേക്ക് തെള്ളിച്ചു വെച്ചിരിക്കുന്ന മൈദ മിശ്രിതം , കോണ്‍ ഫ്ലൈക്സ് മിക്സിയില്‍ പൊടിച്ച പൊടിയും , കശുവണ്ടിപ്പരിപ്പ് പൊടിയും ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക.
15- 20 മിനുട്ട് ഈ മിശ്രിതം ഫ്രിഡ്ജില്‍ വെക്കുക.
അതിനു ശേഷം ചെറിയ ഉരുളകള്‍ ആക്കി കൈവെള്ളയില്‍ വെച്ച് കുക്കീസിന്റെ ആകൃതിയില്‍ പരത്തി എടുക്കുക.
ഇത് crushed കോണ്‍ ഫ്ലൈക്സ് ഇല്‍ ഒന്ന് മുക്കി പൊക്കി എടുക്കുക. അല്ലെങ്കില്‍ crushed കോണ്‍ ഫ്ലൈക്സ് ഇതിന്‍റെ മുകളില്‍ കൂടി വിതറിയാലും മതി .
ഓവന്‍ 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക.
കുക്കീസുകള്‍ ബേക്കിംഗ് ട്രേയില്‍ നിരത്തി 10 – 12 മിനുട്ടുകള്‍ ബേക്ക് ചെയ്യുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes