നെല്ലിക്ക അച്ചാര്‍
By: Indu Jaison
നെല്ലിക്ക – അര കിലോ
വെളുത്തുള്ളി – 2 തുടം / കുടം
മുളക് പൊടി – 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍
ഉലുവ ചൂടാക്കി പൊടിച്ചത് – 1 1/2 ടേബിള്‍ സ്പൂണ്‍
ഉലുവ – ½ ടീസ്പൂണ്‍
കടുക് ചൂടാക്കി പൊടിച്ചത് – 1 ടേബിള്‍ സ്പൂണ്‍
കടുക് - ½ ടീസ്പൂണ്‍
കായം - ½ ടേബിള്‍ സ്പൂണ്‍
വിനാഗിരി - ആവശ്യത്തിനു
തിളപ്പിച്ചാറ്റിയ വെള്ളം – ½ കപ്പു
ഉപ്പു , എള്ളെണ്ണ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
നെല്ലിക്ക നന്നായി കഴുകി ആവിയില്‍ 8 – 10 മിനുട്ട് പുഴുങ്ങി എടുക്കുക. ചൂട് ആറിയത്തിനു ശേഷം നാലായി അടര്‍ത്തി എടുത്തു ആവശ്യത്തിനു ഉപ്പു തിരുമ്മി 20 മിനുട്ട് വെക്കണം .
ആവശ്യത്തിനു എള്ളെണ്ണ ഒഴിച്ച് കടുകും, ഉലുവയും പൊട്ടിക്കുക.
അതിനു ശേഷം വെളുത്തുള്ളി വഴറ്റുക.
അതിലേക്കു പൊടിച്ചു വെച്ചിരിക്കുന്നതും, മുളക് പൊടി, മഞ്ഞള്‍ പൊടി, കായം എല്ലാം ചേര്‍ത്തു നന്നായി വഴറ്റി എടുക്കുക.
അതിലേക്കു ഉപ്പു തിരുമ്മി വെച്ചിരിക്കുന്ന നെല്ലിക്ക ചേര്‍ത്തു ഇളക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം ഒഴിച്ച് ഇളക്കി ചേര്‍ക്കുക.
ചൂടാറിയതിനു ശേഷം വിനാഗിരി ചേര്‍ത്തു ഇളക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes