ചൂട് കപ്പലണ്ടി മിഠായി

'ആവശ്യകാര്‍ മാത്രം വാങ്ങുകാ….ആവശ്യം ഇല്ലാത്തവര്‍ ദയവു ചെയ്തു വാങ്ങരുത്. ഒരാള്‍ക്ക് 3 എണ്ണം മാത്രമേ തരികയുള്ളൂ….ആരെയും വാങ്ങാന്‍ നിര്‍ബന്ധികുന്നില്ലാ….നല്ല മനസ്സുള്ളവര്‍ മാത്രം വാങ്ങുക….ചൂട് കപ്പലണ്ടി മിഠായി…'
ആദ്യമായിട്ടാണ് ഒരാള്‍ ഇങ്ങനെ കച്ചവടം ചെയുന്നത് കാണുന്നത്. 'വേണമെങ്കില്‍ മാത്രം വാങ്ങുകാ….'
എങ്കില്‍ വാങ്ങാം എന്ന് ഞാന്‍ തീരുമാനിച്ചു…അവന്‍ എന്റെ അടുത്തു വന്നപ്പോള്‍ ഞാന...്‍ ഒരെണം തരാന്‍ ആവശ്യപെട്ടു.
'ചൂട് കപ്പലണ്ടി മിഠായി…' എന്ന് പറഞ്ഞു അവന്‍ ഒരെണ്ണം എടുത്തു എന്റെ നേര്‍ക്ക് നീട്ടി.
ഞാന്‍ അത് വാങ്ങി…നല്ല ഐസ് പോലെ തണുത്തിരിക്കുന്നു. 'എവിടെ ചൂട്?' ഞാന്‍ അവനോടു കൌതുകത്തോടെ ചോദിച്ചു.
അവന്‍ മറുപടി പറഞ്ഞു, 'മലയാളി അല്ലെ, വായിച്ചു നോക്കു. ഞാന്‍ അതിനെ പേര് മാത്രം ആണ് പറഞ്ഞത്.'
ഞാന്‍ മിഠായിയിലേക്ക് നോക്കി. നല്ല വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിയേക്കുന്നു…'ചൂട് കപ്പലണ്ടി മിഠായി.' അതിന്റെ പേര് ആണ് ചൂട് കപ്പലണ്ടി മിഠായി എന്നത്. ഞാന്‍ അവനെ നോക്കി ഒന്ന് മന്ദഹസിച്ചിട്ടു പറഞ്ഞു…'നീ മലയാളി തന്നെ.'
അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു 'പത്തു രൂപ!'.

നിലക്കടല - 1 കപ്പ്‌

ശര്‍ക്കര - 2 ഉണ്ട

നെയ്യ്‌- 50 ഗ്രാം

ഏലക്ക - 5 എണ്ണം

തേങ്ങാപ്പാല്‍ - 1/4 കപ്പ്‌

തയ്യാറാക്കുന്ന വിധം

അരക്കപ്പ്‌ വെള്ളം ഒഴിച്ച്‌ ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ചെടുത്ത്‌ ആറാന്‍ വയ്‌ക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ നിലക്കടലയിട്ട്‌ മൂപ്പിച്ച്‌ എടുക്കുക. ഈ നിലക്കടല തേങ്ങാപ്പാല്‍ അല്‍പ്പാല്‍പമായി ചേര്‍ത്ത്‌ അരച്ചെടുക്കുക. ഒരു ചെറിയ ഉരുളി അടുപ്പില്‍ വച്ച്‌ ശര്‍ക്കര പാനി ഒഴിക്കുക. അതില്‍ നിലക്കടല അരച്ചത്‌ ചേര്‍ത്ത്‌ ഇളക്കുക.

നന്നായി കുറുകി വരുമ്പോള്‍ നെയ്യ്‌ ചേര്‍ക്കുക. അവസാനം ഏലക്കാ പൊടിച്ചതും ചേര്‍ത്ത്‌ കൈകൊണ്ട്‌ തൊട്ടാല്‍ ഒട്ടുന്ന പാകം ആകുമ്പോള്‍ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച്‌ തണുപ്പിച്ച്‌ ഇഷ്‌ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത്‌ പയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post