ബ്രെഡ് ജാമുൻസ്
By: Sherin Mathew
കുറച്ചു നാൾ മുന്നേ ബ്രെഡ് ഉണ്ണിയപ്പം ഉണ്ടാക്കുന്ന റെസിപി ഞാൻ പോസ്റ്റ് ചെയ്തിരുന്നു.
ഈ റെസിപി കിട്ടിയിട്ട് ഒരുപാടായി.. ഇത് വരെ ഒന്ന് ചെയ്യാൻ പറ്റിയില്ല. ഞങ്ങൾക്ക് മൊത്തത്തിൽ വീട്ടിൽ മധുരത്തോട് അത്ര കമ്പം ഇല്ല. ഇതാ ഇന്ന് ഉണ്ടാക്കി - ഇവിടേം കൂടി തരുന്നു....
ഇനി അടുത്ത തവണ വീട്ടിൽ വിരുന്നുകാര് വരുമ്പോ ഉണ്ടാക്കി കൊടുക്കണം കേട്ടോ
ആദ്യം 8 ടേബിൾ സ്പൂണ്‍ പഞ്ചസാര 1 കപ്പ് വെള്ളവുമായി അടുപ്പത് അലിയിക്കാൻ വെക്കുക. ഇതിലേക്ക് 4 ഏലക്ക ചതച്ചു ചേര്ക്കുക. 4 -5 കുങ്കുമ പൂ കൂടി ചേര്ക്കുക - ഇത് അവിടെ ഇരുന്നു അലിയട്ടെ.
ഇനി ബ്രെഡ് 10 സ്ലൈസ് - അരികു മുറിച്ചു മാറ്റി കളയുക
ഒരു പാത്രത്തിൽ അല്പം പാല് ഒഴിച്ച് (3/4 കപ്പ്) ഓരോ സ്ലൈസും പാലിൽ മുക്കി പിഴിഞ്ഞ് അത് പൊടിച്ചു മിക്സി ജാറിൽ ഇടുക. ഇങ്ങനെ ഓരോന്നും ചെയ്യുക.
4 ടേബിൾ സ്പൂണ്‍ പാൽപൊടി കൂടി ജാറിലേക്ക് ചേർത്ത് ഇത് ഒന്ന് കറക്കി എടുക്കുക.
(അഥവാ കൂട്ട് അയഞ്ഞു പോയി എന്ന് തോന്നിയാൽ ഒട്ടും പരിഭ്രമിക്കേണ്ട - ഒന്നോ രണ്ടോ ബ്രെഡ് സ്ലൈസ് കൂടി പൊടിച്ചു ചേര്ക്കുക - പാലിൽ മുക്കേണ്ട)
ഇനി ഇതിനെ ഉരുളകൾ ആക്കി എടുക്കാം. എന്നിട്ട് അവ എണ്ണയിൽ വറുത്തു കോരാം.
ഞാൻ ഉണ്ണിയപ്പക്കാരം തന്നെ അടുപ്പത് വെച്ച് ഉരുളകൾ അതിൽ വറുത്തു എടുത്തു. എണ്ണയും ലാഭം wink emoticon
ഇപ്പോൾ മധുര ലായനി തയാറായി കാണും - അതിലേക്കു നാല് തുള്ളി റോസ് എസെന്സ് ചേർത്ത് ഇളക്കുക. എന്നിട്ട് വറുത്ത ജാമുനുകൾ അതിലേക്കു ഇട്ടു വെക്കുക. ഇളം ചൂടോടെ വിളമ്പുക.
Enjoy!!!

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes