സോയ ചങ്ക്സ് മസാല കറി 
By: Sujisha Rajeev‎

 ആവശ്യമായ സാധനങ്ങൾ 

1.ഗ്രീൻ പീസ് -150 ഗ്രാം 
2.സവാള -1 എണ്ണം 
3.ഉരുളകിഴങ്ങ് -1 എണ്ണം 
4 .തക്കാളി -1 എണ്ണം 
5.സോയ ചങ്ക്സ് - 150 ഗ്രാം 
6 .ഇഞ്ചി,വെളുത്തുള്ളി -1 ചെറിയ സ്പൂണ്‍ ചെറുതായി അരിഞ്ഞത് 
7.കറിവേപ്പില - 1 ഇതൾ 
8.മുളക്പൊടി - 2 സ്പൂണ്‍ 
9.മല്ലിപൊടി-1 സ്പൂണ്‍ 
10.ഗരംമസാല -1 സ്പൂണ്‍
11.മഞ്ഞൾ പൊടി - ആവശ്യത്തിന് 
12.ഉപ്പ് - ആവശ്യത്തിനു 
13.വെളിച്ചെണ്ണ / സണ്‍ ഫ്ലവർ ഓയിൽ- 2 സ്പൂണ്‍ 
 തയ്യാറാക്കുന്ന വിധം :-

ഗ്രീൻപീസ്,ഉരുളകിഴങ്ങു ചെറുതായി നുറുക്കിയത്,സവാള പകുതി അരിഞ്ഞത്,തക്കാളി പകുതി അരിഞ്ഞത് ഇവയെല്ലാം കു‌ടി വേവിച്ചെടുക്കുക. വേവിക്കുന്നതിനോടൊപ്പം ഒരു സ്പൂണ്‍ മുളകുപൊടി ,മല്ലിപൊടി അര സ്പൂണ്‍ ,മഞ്ഞൾ പൊടി ഒരു നുള്ള്,ഗരം മസാല അര സ്പൂണ്‍, വെളുത്തുള്ളി ഇഞ്ചി അരിഞ്ഞത് അര സ്പൂണ്‍,ഉപ്പ് ഇവയെല്ലാം ചേർക്കണം. സോയ ചങ്ക്സ് തിളച്ചവെള്ളത്തിൽ 15 മിനുറ്റ് കുതിര്ത് വെച്ച് വെള്ളമെല്ലാം പിഴിഞ്ഞെടുത്ത ശേഷം ഒരു പാൻ ചൂടാക്കി 1 സ്പൂണ്‍ എണ്ണ എടുത്തു അതിലിട്ട് ലൈറ്റ് ബ്രൌണ്‍ കളർ ആവുന്നത് വരെ വഴറ്റുക. വഴറ്റിയ ശേഷം വേവിച്ചു വച്ചതിനോട് കൂടെ ചേർക്കുക . പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് ബാക്കിയുളള ചേരുവകൾ സവാള,തക്കാളി,ഇഞ്ചി വെളുത്തുള്ളി,വേപ്പില തുടങ്ങിയവ വഴറ്റുക അതിൽ ബാക്കിയുള്ള മുളകുപൊടി,മല്ലിപൊടി,ഗരം മസാല,എന്നിവ ചേർത്തിളക്കുക. ഇതു വേവിച്ചു വെച്ചിരിക്കുന്ന ഗ്രീൻപീസ് സോയച്ചന്ക് മിക്സിലേക്ക്‌ ചേർക്കുക . സ്വാദിഷ്ടമായ സോയ ചങ്ക് മസാല കറി റെഡി. റൈസ് നോപ്പമോ, ദോശ ,ചപ്പാത്തി തുടങ്ങിയവക്കൊപ്പമോ കഴിക്കാം 

 നോണ്‍ വെജ് കഴിക്കാൻ ഇഷ്ടപെടുന്നവർക്ക് ഗ്രീൻപീസ് വേവിക്കുന്നതിനോട് കൂടെ ചിക്കൻ ചേർത്ത് സോയ ചങ്ക് ചിക്കൻ മസാല ആക്കുകയും ആകാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post