ഏവര്‍ക്കും വിഷു ആശംസകള്‍ . വിഷു പ്രമാണിച്ച് ഒരു കടല പ്രഥമന്‍ ആയാലോ
By: Indu Jaison
By: Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍:
കടലപ്പരിപ്പ് - 250 ഗ്രാം.
ശര്‍ക്കര - 500 ഗ്രാം
നെയ്യ് - 100 ഗ്രാം
തേങ്ങാപ്പാല് –
ഒന്നാം പാല് - ഒരു കപ്പ്
രണ്ടാം പാല് - മൂന്നു കപ്പ്
നേർത്ത മൂന്നാം പാല് - മൂന്നു കപ്പ്
തേങ്ങ കൊത്തു -ഒരു മുറി തേങ്ങയുടെത്
ഏലക്കാപ്പൊടി – 1 1/2 ടീസ്പൂണ്‍
ചുക്കുപൊടി - 1 1/2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 50 ഗ്രാം
കിസ്‌മിസ് - 25 ഗ്രാം
ശര്‍ക്കര - 500 ഗ്രാം
നെയ്യ് - 100 ഗ്രാം
തേങ്ങാപ്പാല് –
ഒന്നാം പാല് - ഒരു കപ്പ്
രണ്ടാം പാല് - മൂന്നു കപ്പ്
നേർത്ത മൂന്നാം പാല് - മൂന്നു കപ്പ്
തേങ്ങ കൊത്തു -ഒരു മുറി തേങ്ങയുടെത്
ഏലക്കാപ്പൊടി – 1 1/2 ടീസ്പൂണ്‍
ചുക്കുപൊടി - 1 1/2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 50 ഗ്രാം
കിസ്‌മിസ് - 25 ഗ്രാം
ഫ്രയിംഗ് പാനില്‍ കടല പരിപ്പ് എണ്ണ ചേര്‍ക്കാതെ വറുത്തെടുക്കുക . കരിഞ്ഞു പോകരുത്.
ചൂടാറിയതിനു ശേഷം വെള്ളത്തില്‍ 8-10 മണിക്കൂര്‍ കുതിരാന്‍ ഇടുക .
ശര്‍ക്കര ഉരുക്കി അരിച്ചു വെക്കുക
ശര്‍ക്കര ഉരുക്കി അരിച്ചു വെക്കുക
കുക്കറില്‍ അര മണിക്കൂര്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക .
ചൂടാറിയത്തിനു ശേഷം ഈ പരിപ്പ് ആവശ്യത്തിനു മൂന്നാം പാല്‍ ചേര്‍ത്തു മിക്സിയില്‍ അരച്ചെടുക്കുക.
ചൂടാറിയത്തിനു ശേഷം ഈ പരിപ്പ് ആവശ്യത്തിനു മൂന്നാം പാല്‍ ചേര്‍ത്തു മിക്സിയില്‍ അരച്ചെടുക്കുക.
ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക.
രണ്ടാം പാല്‍ വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക.
വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക.
ചെറുതായരിഞ്ഞ തേങ്ങങ്ങ, അണ്ടിപ്പരിപ്പ്, കിസ്‌മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes