നേന്ത്രപഴ പുളിശ്ശേരി
By: Sherin Mathew
ഒരു പഴുത്ത ഏത്തക്ക ഇടത്തരം ചതുര കഷങ്ങളായി മുറിച്ചു 3 പച്ചമുളക് നെടുകെ കീറിയതും, 1/4 ടീസ്പൂണ്‍ മഞ്ഞൾപൊടിയും, 1/2 ടി സ്പൂണ്‍ മുളക്പൊടിയും ഒരു തണ്ട് കറിവേപ്പിലയും, ആവശ്യത്തിനു ഉപ്പും അല്പം വെള്ളവുമായി അടുപ്പത് വേവിക്കാൻ വെക്കുക.
...
3/4 കപ്പ്‌ തേങ്ങ തിരുമ്മിയത്‌, 1/2 ടി സ്പൂണ്‍ ജീരകം എന്നിവ നല്ല മയത്തിൽ അരച്ച് തയ്യാറാക്കി വെക്കുക
2 കപ്പ്‌ കട്ട തൈര് നന്നായി അടിച്ചു തയ്യാറാക്കി വെക്കുക.
ഏത്തക്ക വെന്താൽ ഇതിലേക്ക് 2 ടി സ്പൂണ്‍ പഞ്ചസാര അല്ലെങ്കിൽ ഒരു ചെറിയ കഷണം ശര്ക്കര ചേര്ക്കുക (പഴ പുളിശ്ശേരി ആയതു കൊണ്ടാണ് ഇത് ചേര്ക്കുന്നത് - എന്നാൽ ഏതാപഴം നല്ല പഴുത്ത് മധുരം ഉള്ളതാണ് എങ്കിൽ ഇത് ഒഴിവാക്കാം)
ഇനി തീ കുറച്ചു അരപ്പ് ചേർത്ത് ഇളക്കി ചൂടാക്കാം. തിളക്കരുത്.
തീ ഓഫാക്കി തൈര് കൂടി ചേർത്ത് നന്നായി ഇളക്കി തൈര് പിരിഞ്ഞു പോവാതെ പുളിശ്ശേരി മാറ്റി വെക്കുക.
ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പിലയും വറ്റൽമുളകും മൂപ്പിച്ചു പുളിശ്ശേരിയിലേക്ക് ചേര്ക്കുക
(ഞാൻ കൊച്ചുള്ളി കാച്ചിയിട്ടുണ്ട് - അത് പരമ്പരാഗത വിധി പ്രകാരം ഇല്ലാത്തതാണ്. ഇഞ്ചി, വെളുത്തുള്ളി, കൊച്ചുള്ളി എന്നിവ ഉപയോഗിക്കാറില്ല)
അവസാനം മൂപ്പിച്ചു പൊടിച്ച ഉലുവപൊടി 2 നുള്ള് തൂവിയാൽ നേന്ത്രപഴ പുളിശ്ശേരി തയ്യാർ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post