ക്രിസ്സ്പി ഉഴുന്ന് വടയും ചമ്മന്തിയും
By: indu Jaison
ഉഴുന്ന് വട:-
ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്ന് – 1 ½ കപ്പു
സവാള ചെറുതായി അരിഞ്ഞത് - ½ കപ്പു
ഇഞ്ചി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
കായം – ½ ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 – 3 എണ്ണം
കറിവേപ്പില + മല്ലിയില ചെറുതായി അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് ചതച്ചത് - 1 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് സോഡാ – ¼ ടീസ്പൂണ്‍ അല്ലെങ്കില്‍ 2 തരി യീസ്റ്റ്
ഉപ്പു , എണ്ണ– ആവശ്യത്തിനു
വറുത്തു പൊടിക്കാന്‍ :-
പച്ചരി - 1 ടേബിള്‍ സ്പൂണ്‍
ഉഴുന്ന് - 1 ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഉഴുന്ന് 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.
പച്ചരി - 1 ടേബിള്‍ സ്പൂണ്‍, ഉഴുന്ന് - 1 ടേബിള്‍ സ്പൂണ്‍ എന്നിവ ഒരു ഫ്രയിംഗ് പാനില്‍ ഇട്ടു പതുക്കെ ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്തെടുത്ത് നന്നായി പൊടിച്ചു വെക്കുക .
അതിനു ശേഷം കുതിര്‍ന്ന ഉഴുന്ന് , ഒരു മിക്സറില്‍ ഇട്ടു നന്നായി അരച്ചെടുക്കുക. വേണമെങ്കില്‍ അരക്കുന്നതിനോപ്പം 1 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ക്കാം . കൂടുതല്‍ വള്ളം ആകരുത്.
അരച്ച ഉഴുന്നിലേക്ക് സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി പേസ്റ്റ്, പച്ചമുളക് ചെറുതായി അരിഞ്ഞത്, കറിവേപ്പില + മല്ലിയില ചെറുതായി അരിഞ്ഞത്, കുരുമുളക് ചതച്ചത്, ബേക്കിംഗ് സോഡാ / യീസ്റ്റ്, കായം, ഉപ്പു , വറുത്തു പൊടിച്ചു വെച്ചിരിക്കുന്ന പൊടി എന്നിവ എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ഒരു മണിക്കൂര്‍ മൂടി വെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാവാൻ വെക്കുക
ഇനി വട ഷേപ്പ് ചെയ്ത് എണ്ണയിലിടാം. കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണു ... ശ്രദ്ധിച്ചില്ലെങ്കിൽ വടയുടെ ഷേപ്പ് നഷ്ടപ്പെടുന്നതോടൊപ്പം കൈയും വെളിച്ചെണ്ണയിൽ മുങ്ങിയെന്നു വരും.
വട ഷേപ്പ് ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ് അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക(മാവ് കയ്യിൽ ഒട്ടാതിരിക്കാനാണ് വെള്ളത്തിൽ മുക്കുന്നത്). എന്നിട്ട് കുറച്ചു മാവെടുത്ത് കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു ദ്വാരമുണ്ടാക്കുക.
ഇത് ഷെയിപ്പ് നഷ്ടപ്പെടാതെ മറ്റേകയ്യിലേക്ക് മറിച്ചശേഷം ഉടനെ ചൂടായ എണ്ണയിലേക്ക് വഴുക്കിയിറക്കുക.
കയ്യിലെ വെള്ളമയം നഷ്ടപ്പെടുന്നതിനുമുമ്പ്...ഈ കാര്യങ്ങളൊക്കെ പെട്ടെന്നു ചെയ്യണം .
വീണ്ടും കൈകൾ വെള്ളത്തിൽ മുക്കുക, അടുത്ത വട റെഡിയാക്കി എണ്ണയിടുക. (ഓരോ വടയ്ക്കുള്ള മാവ് എടുക്കുന്നതിനുമുമ്പും കൈകൾ വെള്ളത്തിൽ മുക്കണം ).
ഉഴുന്നുവട മൂത്തുകിട്ടാൻ കുറച്ചു സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ കോരിയെടുക്കാവൂ.. ചെറിയ തീയില്‍ ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം
ചമ്മന്തി:
ആവശ്യമുള്ള സാധനങ്ങള്‍
തേങ്ങ – അര മുറി
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ ഒരു കഷണം അരിഞ്ഞത്
ചുവന്നുള്ളി – 6 – 8 എണ്ണം
ഉപ്പ്
താളിക്കാന്‍ :
കടുക് , വറ്റല്‍ , മുളക് , കറിവേപ്പില, എണ്ണ – ആവശ്യത്തിനു
ചുവന്നുള്ളി ചെറുതായി അരിഞ്ഞത് – 3-4 എണ്ണം
ഉണ്ടാക്കുന്ന വിധം
തേങ്ങ, പച്ചമുളക്, ഇഞ്ചി, ചുവന്നുള്ളി , ആവശ്യത്തിനു ഉപ്പ് എന്നിവ കുറച്ചു വെള്ളം ചേര്‍ത്തു മിക്സറില്‍ നന്നായി അരച്ചെടുക്കുക.
ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എണ്ണയൊഴിച്ച് കടുക് , വറ്റല്‍ , മുളക് , കറിവേപ്പില, എന്നിവ താളിച്ചതിലേക്ക് ചുവന്നുള്ളി ചേര്‍ത്തു മൂപ്പിചെടുക്കുക.
ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന കൂട്ട് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
ചമ്മന്തി റെഡി ...
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes