എന്‍റെ അമ്മയുടെ റെസിപി ആണിത്,ചെമ്മീന്‍ കിട്ടിയാല്‍ ഒന്നുകില്‍ മീന്‍ കറി പോലെ മുളകിട്ട് വയ്ക്കുക ,അല്ലെങ്കില്‍ തീയല്‍ വയ്ക്കുക,ഇതാണ് എന്റെ സ്ഥിരം പരിപാടി.. നാട്ടില്‍ നിന്നും അമ്മ കുറച്ചു ദിവസം എന്റെ കൂടെ വന്നു താമസിച്ചിരുന്നു. .അങ്ങനെ ഇരിക്കെ ഒരു ദിവസം ഉച്ചയൂണിനു വന്നപ്പോള്‍ ചോറും കൂട്ടാനും കിട്ടിയപ്പോള്‍ നല്ല രുചിയുള്ള ഒരു ചെമ്മീന്‍ കറി.ഞാന്‍ ആദ്യമായിട്ട് കഴിക്കുവായിരുന്നു .എല്ലാവരും കൂടി കറി പെട്ടെന്ന്തീര്‍ത്തു.സത്യം പറഞ്ഞാല്‍ കറിയുടെ രുചി കാരണം .ചട്ടി കാലി ആയതു അറിഞ്ഞില്ല ,അതാണ് സംഭവിച്ചത് . ഈ അമ്മമാരുടെ ഒക്കെ ഒരു കാര്യമേ ..ഞാന്‍ ഉണ്ടാക്കിയാലോന്നും അമ്മയുടെ ഏഴു അയലത്ത്പോലും വരില്ല...എന്തായാലും മിക്കപ്പോളും ഞാന്‍ ഇത് ഉണ്ടാക്കാറുണ്ട്. റെസിപി ദാ പിടിച്ചോ....
തേങ്ങ അരച്ച ചെമ്മീന്‍ കറി / ചെമ്മീന്‍ തേങ്ങാക്കൊത്ത് കറി
.........................................................................................................
ആവശ്യമായവ :
ചെമ്മീന്‍ - 500 ഗ്രാം
ഇഞ്ചിയും വെളുത്തുള്ളിയും - ഒരു ചെറിയ കഷണം ഇഞ്ചിയും ആറോ ഏഴോ അല്ലി വെളുത്തുള്ളിയും
കുഞ്ഞുള്ളി - 6
കുടംപുളി - 3
തേങ്ങ ചിരവിയത്- ഒരു മുറി തേങ്ങാ
തേങ്ങാക്കൊത്ത്- സാധാരണ തേങ്ങാക്കൊത്ത് അരിയുന്ന പോലെ കനത്തിലും നീളത്തിലും അല്ല തീരെ നീളം കുറച്ചു അരിയണം..ഇഞ്ചി കറി യ്ക്ക് അരിയുന്ന അതെ കനത്തില്‍ .
കാശ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി --3/4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കറി വേപ്പില - 2 കതിര്‍
പച്ചമുളക് - 2 എണ്ണം ( ഇത് ചേര്‍ക്കണം എന്ന് നിര്‍ബന്ധമില്ല,എരിവു വേണം എന്നുള്ളവര് മാത്രം ചേര്‍ക്കുക.)
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ -- ആവശ്യത്തിന്
ഉലുവ - ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം :
ചെമ്മീന്‍ തലയും വാലുമൊക്കെ കളഞ്ഞു നല്ലപോലെ വൃത്തിയാക്കി കഴുകി വയ്ക്കുക.
ഇനി ഒരു മിക്സറില്‍ തേങ്ങ ചിരവിയതും മുളകുപൊടിയും മല്ലിപൊടിയും മഞ്ഞള്‍പ്പൊടിയും കൂടി ആവശ്യത്തിനു വെള്ളം ചേര്‍ത്തു നേര്‍മ്മയായി അരച്ച് മാറ്റി വയ്ക്കുക
ഇനി ഒരുമണ്‍ ചട്ടി എടുത്തു അതിലേയ്ക്ക് ചെമ്മീന്‍ ഇടുക,തേങ്ങാക്കൊത്തും കുഞ്ഞുള്ളി മൂന്നു നാലായി കീറിയതും ഇഞ്ചി വെളുത്തുള്ളി എന്നിവ തീരെ ചെറുതായി അരിഞ്ഞതും.കുടമ്പുളിയും കറി വേപ്പിലയും ചേര്‍ത്തു കുറച്ചു വെള്ളവും ഒഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്തു അടുപ്പില്‍ വയ്ക്കുക..ഒന്ന് തിളച്ചു 5 മിനിട്ട് കഴിഞ്ഞു തേങ്ങ അരപ്പ് കൂടി ചേര്‍ത്തു ഒന്നിളക്കി(വേണമെങ്കില്‍ ഇപ്പോള്‍ വെള്ളം കുറച്ചു കൂടി ചേര്‍ക്കാം ) വീണ്ടും കുറച്ചു നേരം കൂടി അടച്ചു വെച്ച് വേവിയ്ക്കുക.വാങ്ങാറാകുമ്പോള്‍ ഒരു നുള്ള് ഉലുവാപ്പൊടി കറിയില്‍ വിതറാം.ഒരു ചെറിയ ടീസ്പൂണ്‍ വെളിച്ചെണ്ണ മുകളില്‍ തൂകാവുന്നതാണ്..ഇനി ചട്ടി ഒന്ന് ചുറ്റിച്ചു എല്ലാം കൂടി യോജിപ്പിക്കുക.കറി തയ്യാര്‍ ആകാന്‍ അങ്ങേയറ്റം പോയാല്‍ 15 മുതല്‍ 20 മിനിട്ട് വരെ മതി..ഇനി തീ അണച്ച് അടച്ചു വെയ്ക്കുക..ചൂടു കുത്തരി ചോറിന്‍റെ കൂടെ കഴിയ്ക്കാം..
വാല്‍ക്കഷണം :
ഇത് ഒരു തനി നാടന്‍ കറി ആണ്, ഇതില്‍ കടുക് താളിയ്ക്കാറില്ല ,കറി വെന്തതിനു ശേഷം വേണമെങ്കില്‍ മാത്രം നിങ്ങള്‍ക്കു താളിച്ചിടാവുന്നതാണ്..
(ഫ്രണ്ട്സ് .. ഇത് നാല് ദിവസം മുന്‍പ് ഞന്‍ ഇട്ട പോസ്റ്റ് ആണ് .എന്റെ മകള്‍ ഐപാഡില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ ഡിലീറ്റ് ആയി.അതുകൊണ്ട് വീണ്ടും പോസ്റ്റ് ചെയ്യുന്നു.)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes