ഒഴിച്ച് കറി
By: Sherin Mathew
ഈ കഞ്ഞീം കറീം കളി ഒരു വല്ലാത്ത പരിപാടിയാണല്ലോ
എന്താ ഒരു ഒഴിച്ചുകൂട്ടാൻ ഉണ്ടാക്കുന്നത്?
നീ എന്ത് വേണേൽ തന്നോ ദയവു ചെയ്തു ഈ മോര് കാച്ചിയതും സാമ്പാറും രസോം ഒന്ന് മാറ്റി പിടിക്കാമോ എന്ന് ചോദിക്കുമ്പോൾ ഒരു ഉത്തരം കൊടുക്കേണ്ടേ?
ഒരു ബേസിക് നാടൻ ഗ്രേവി ഓർക്കുക - എല്ലാപേർക്കും ഇഷ്ടമാവുന്നത്
പിന്നെ അങ്ങ് പയറ്റുക
ഉദാഹരണത്തിന് ഇത് നോക്കൂ
തേങ്ങ - 1/ മുറി തിരുമ്മിയത്
കൊച്ചുള്ളി - 6 എണ്ണം
പച്ചമുളക് - 1
ജീരകം - 1/ 2 ടി സ്പൂണ്‍
മഞ്ഞൾ - 1/ 4 ടി സ്പൂണ്‍
മല്ലിപൊടി - 2 ടി സ്പൂണ്‍
കറിവേപ്പില
കറിവേപ്പില ഒഴികെ ബാക്കി എല്ലാം നല്ല മയത്തിൽ വെണ്ണ പോലെ അരച്ചെടുക്കുക. അവസാനം കറിവേപ്പില കൂടി ചേർത്ത് അരച്ച് എടുത്ത് മാറ്റി വെക്കുക
താളിക്കാൻ
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്‍ (ഇവിടെ അല്ലേ എല്ലാ രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നത്)
കടുക് - 1/ 2 ടി സ്പൂണ്‍
കൊച്ചുള്ളി - 3 എണ്ണം അരിഞ്ഞത്
വറ്റൽ മുളക് - 4 എണ്ണം മുറിചെടുതത്
കറിവേപ്പില
ലഗ്ഗേജ്
ഇനി നിങ്ങൾടെ കൈപാങ്ങിനു ഉള്ള ഏതെങ്കിലും ഒരു പച്ചക്കറി (ഈ കറിയിൽ പടവലം)
2 മീഡിയം പഴുത്ത തക്കാളി അരിഞ്ഞത്
1 ചെറിയ സവാള അല്ലെങ്കിൽ ഒന്നിന്റെ പകുതി അരിഞ്ഞത്
പച്ചമുളക് - 4 എണ്ണം കീറിയത്
ഉപ്പു
കറിവേപ്പില
ഇത്രയും ഒരു ചട്ടിയിൽ അല്പം വെള്ളവുമായി അടുപ്പത് വച്ച് വേവിക്കുക
വെന്തു കഴിഞ്ഞാൽ അരപ്പ് ചേർത്ത് തിളച്ചു മറിയാതെ ചൂടായി കുമിള വരുമ്പോൾ കൈയ്യിലെടുത് ഒന്ന് ചുറ്റിച്ചു ഒന്ന് കൂടി ചൂടാക്കുക.
തീ ഓഫാക്കി തവി കൊണ്ട് ഇളക്കി തേങ്ങ പിരിഞ്ഞു പോവാതെ നോക്കണം
ഇനി കടുക് താളിച്ച് ചേർത്താട്ടേ - താളിക്കുമ്പോൾ ഒരു നുള്ള് മുളക്പൊടി കൂടി ചേർത്താൽ ഗമ കൂടും പരിപാടി ശുഭം!!
ഞാൻ പടവലം ആണല്ലോ ഉപയോഗിച്ചത്
ഇതേ അരപ്പിൽ താഴെ പറയുന്ന കൊമ്ബിനഷന്സും നോക്കൂ
1. ഉണ്ടാകത്തിരിക്കയും തക്കാളിയും
2. പച്ചതക്കാളി
3. മുരിങ്ങക്ക + തക്കാളി
4. ചേമ്പിൻ താൾ
5. നിത്യവഴുതിനാ + തക്കാളി
6. കുമ്പളം + മുരിങ്ങക്ക + തക്കാളി
7. പച്ച / വയലറ്റ് വഴുതനിങ്ങ + തക്കാളി
ഇനി ഒരു 2 ടേബിൾ സ്പൂണ്‍ ഉണക്ക നെത്തോലി ചേർത്താൽ ബഹു കേമം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes