ഈ പച്ചക്കറി കടയിൽ ചെന്നാൽ ഞാൻ ആന കരിമ്പിൻകാട്ടിൽ കേറിയ പോലെയാണ് - കാണുന്നതൊക്കെ വാങ്ങും
പല പല ഐഡിയാസ് മിന്നി മറയും - കാ കൊണ്ട് അതുണ്ടാക്കണം, ചേമ്പ് കൊണ്ട് ഇതുണ്ടാക്കണം - മത്തങ്ങാ കൊണ്ട് എരിശ്ശേരി പാവയ്ക്കാ കൊണ്ട് മറ്റേതു - അവസാനം വെജ് കമ്പാർറ്റ്മെന്റിൽ അതൊക്കെ ഇരുന്നു അഴുകി പോവും.
ഒരു നല്ല വലിയ പങ്ക് മത്തങ്ങാ വാങ്ങി - വെല്യ പ്രതീക്ഷകളായിരുന്നു - അവസാനം പവനായി പകോര ആയി
By: Sherin Mathew
കടലമാവ് - 3 തവി
അരിപൊടി - 1 തവി
ഉപ്പു ആവശ്യത്തിനു
മുളക്പൊടി - 1 ടീസ്പൂണ്‍
മഞ്ഞൾപൊടി - 1/4 ടി സ്പൂണ്‍
മൂപ്പിച്ചു പൊടിച്ച ജീരകം - 1/2 ടീസ്പൂണ്‍
കായം - 1 നുള്ള്
ഇത്രയും ആവശ്യത്തിനു വെള്ളം ചേർത്ത് കലക്കി, മത്തനെ നീളത്തിൽ അരിഞ്ഞു അതിൽ മുക്കി വറുത്തു കോരി
ഒരു വഴിക്ക് പോകുവല്ലേ - ഇത്തിരി ഇംലി ചട്നിയും ഉണ്ടാക്കി
ഒരു ചെറിയ ഉരുള വാളൻ പുളി വെള്ളത്തിൽ ഇട്ടു കുതിർത്ത് പിഴിഞ്ഞെടുത്തു
ഒരു കഷണം ശർക്കര ഉരുക്കി അതിലേക്കു പുളിയും 1/4 ടി സ്പൂണ്‍ മുളക്പൊടി + ജീരകം വറുത്ത് പൊടിച്ചത് 1/4 ടീസ്പൂണ്‍ + കായം 2 നുള്ള് + ഒരു നുള്ള് ഉപ്പു - ഇത്രയും ചേർത്ത് ഒന്ന് തിളച്ചു കുറുകിയപ്പോൾ വാങ്ങി
ആഹ!!! - എന്തായിരുന്നു ഒരു പ്രഭാവം!!
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes