പെട്ടെന്നു ഒരു മധുരം കഴിക്കണമെന്ന് ആഗ്രഹം തോന്നിയാല്‍ എല്ലാവര്‍ക്കും എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഈ ഹല്‍വ . കുഞ്ഞുങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെടും smile emoticon

മില്‍ക്ക് ഹല്‍വ ( കേസരി എന്നും വിളിച്ചോളൂ  )
By: Indu Jaison

ആവശ്യമുള്ള സാധനങ്ങള്‍ 


പാല്‍ - 2 കപ്പു
പഞ്ചസാര – ½ കപ്പു
നെയ്യ് – ½ കപ്പു
റവ – ¼ കപ്പു
ബദാം – അലങ്കരിക്കാന്‍ ആവശ്യമുള്ളത്

ഉണ്ടാക്കുന്ന വിധം

ഒരു പ്ലേറ്റില്‍ നെയ്യ് പുരട്ടി റെഡി ആക്കി വെയ്ക്കണം .

ചുവടു കട്ടിയുള്ള ഒരു ഫ്രയിംഗ് പാനില്‍ , പാല്‍, പഞ്ചസാര, നെയ്യ്, റവ എന്നിവ മിക്സ് ചെയ്തു തിളപ്പിക്കുക...

തിളച്ചു കഴിയുമ്പോള്‍ തീ കുറച്ചു വെച്ച് തുടരെ തുടരെ ഇളക്കി ക്കൊണ്ടിരിക്കുക.

15- 20 മിനുട്ട് ആകുമ്പോള്‍ പാനില്‍ നിന്നും വിട്ടു പോരുന്ന അവസ്ഥയില്‍ ആകും .

അതിനു ശേഷം ഇത് നെയ്യ് പുരട്ടിവെച്ചിരിക്കുന്ന പ്ലേറ്റിലേക്ക് മാറ്റി തണുക്കാന്‍ വെക്കുക.

ശരിക്കും തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചു ബദാം വെച്ച് അലങ്കരിക്കാം

** കടപ്പാട് :- ദിവ്യ അജിത്ത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post