മുതിര വാഴപിണ്ടി തോരൻ/ഉപ്പേരി :
By: Nithya Jose
മുതിര എന്നാൽ എന്തെന്ന് ഇന്ന് പലര്ക്കും അറിയില്ല . മുതിര കഴിച്ചാൽ കുതിരയുടെ ശക്തി കിട്ടും എന്നാ പഴമക്കാർ പറയ.അത് പോലെ തന്നെ ആമ വാദം പോലുള്ള രോഗങ്ങള്കും പ്രതിവിതി ആണ് .വഴപിണ്ടിയുടെ ഗുണം അറിയാത്തവർ ഇലല്ലോ .ഏറ്റവും കൂടുതൽ നാരു അടങ്ങിയിട്ടുള്ള ഒന്നാണ് വാഴപിണ്ടി .ശരീര ഭാരം കുറയ്ക്കാനും ,kidney stone -നും ഇത് അത്യുതമമം
. എന്തായാലും ഇതൊന്നു പരീക്ഷിച്ചു നോക്കാം അല്ലെ ?.
...
മുതിര നമുക്ക് തലേന്നേ വെള്ളത്തിൽ കുതിർത്തി വെക്കാം .
വാഴപിണ്ടി വൃത്തത്തിൽ അരിഞ്ഞ് അതിന്റെ നൂല് വിരൽ കൊണ്ട് ചുറ്റി എടുക്കുക.അതിനു ശേഷം ചെറിയതായ്‌ അരിഞ്ഞ് നല്ലത് പോലെ കഴുകി മാറ്റിവെക്കുക .കുതിര്ത മുതിര നല്ലത് പോലെ കഴുകി വഴപിണ്ടിയുടെ കൂടെ ഇതു പ്രഷർ കോകെരിൽ ഒരു രണ്ടോ മൂന്നോ whistle അടിക്കാം .ഇനി തോരന് വേണ്ട ചേരുവകൾ പറയാം:
മഞ്ഞപൊടി - 1/2 ടീസ്പൂണ്‍
മുളക് പോടീ-1 1/2 -2 ടാബ്ലെസ്പൂണ്‍
മല്ലിപൊടി -1ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 സ്പൂണ്‍
ഉപ്പു -ആവശ്യത്തിന്
തേങ്ങ ചിരകിയത് - 1/2 കപ്പ്‌
വറ്റൽ മുളക് (ഉണക്ക മുളക്)- 2 എണ്ണം
വെളുത്തുള്ളി - 4 അല്ലി
ചുവന്നുള്ളി - 7എണ്ണം
കറി വേപ്പില
ആദ്യം തന്നെ പാൻ അടുപ്പത്ത് വെച്ച് എണ്ണ ചൂടകി വറ്റൽ മുളക്, കറി വേപ്പില എന്നിവ മൂപ്പികം.ഇതിലേക് ചുവന്നുള്ളിയും വെളുത്തുള്ളിയും ചതച്ചു ചേർക്കാം. അതിനു ശേഷം ചിരകിയ തേങ്ങ ചേർത്ത് ഒരു 2 മ്ന്റ്റ് ഇളക്കുക .ഇനി വേവിച്ചു വെച്ച വഴപിണ്ടിയും മുതിരയും വെള്ളം ഊറ്റി ഇതിലേക് ചേർക്കാം .2 മിന്റിനു ശേഷം നമുക്ക് ഉപ്പു, മഞ്ഞ പൊടി, മല്ലിപൊടി,മുളക് പൊടി യഥാക്രമം ചേർക്കാം. 1 സ്പൂണ്‍ എണ്ണ കൂടെ ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക.5 മ്ന്റിനു ശേഷം സ്റൊവേ ഓഫ്‌ ആക്കി സെർവ് ചെയ്യാം . smile emoticon ... അടിപൊളി തോരൻ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post