ഹൈ റേഞ്ച് സ്പെഷല്‍ ഇഞ്ചി തീയൽ
ചേരുവകൾ
1. ഇഞ്ചി (ചെറുതായി നുറുക്കിയത്) ...
രണ്ട് ടേബിൾ സ്പൂൺ
2. തേങ്ങ (ചിരവിയത്) ഒരുമുറി
മുളക് നാല്
മല്ലി ഒരു ടേബിൾ സ്പൂൺ
ചുവന്നുള്ളി (അരിഞ്ഞത്) 10 എണ്ണം
3. പുളി ഒരു നെല്ലിക്കാ വലിപ്പത്തിൽ
4. മഞ്ഞൾപൊടി പാകത്തിന്
ഉപ്പ് ആവശ്യത്തിന്
5. ഉലുവ അര ടീസ്പൂൺ
പച്ചമുളക് (വട്ടത്തിൽ അരിഞ്ഞത്)
ഒന്ന് (വലുത്)
തേങ്ങാക്കൊത്ത് ഒരു ടേബിൾ സ്പൂൺ
6. വെളിച്ചെണ്ണ വറുക്കാൻ വേണ്ടത്
7. മുളക് ഒന്ന്
കടുക് അര ടീസ്പൂൺ
കറിവേപ്പില ഒരു തണ്ട്
തയ്യാറാക്കുന്നവിധം:
വെളിച്ചെണ്ണയിൽ ഇഞ്ചി വറുത്തെടുക്കുക.
രണ്ടാമത്തെ ചേരുവകൾ ചുവക്കെ വറുത്ത് ഒരു സ്പൂൺ വറുത്ത ഇഞ്ചിയും ചേർത്ത് അരച്ചെടുക്കുക.
ചീനച്ചട്ടിയിൽ രണ്ടു ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ ഇട്ട് പൊട്ടുമ്പോൾ പച്ച മുളകും തേങ്ങാക്കൊത്തും ഇട്ട് വഴറ്റുക.
രണ്ട് കപ്പ് വെള്ളത്തിൽ പുളി പിഴിഞ്ഞെടുത്ത് അരപ്പിൽ കലക്കി ഒഴിക്കുക.
ബാക്കി ഇഞ്ചിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് തിളപ്പിക്കുക.
(ആവശ്യമെങ്കിൽ വെള്ളം ചേർക്കാം) കടുക് വറുത്തിട്ട് വാങ്ങുക. ആറിയതിനുശേഷം ഉപയോഗിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes