***** കൊച്ചിക്കോയ *****
(കോഴിക്കോട് ജില്ലയിലെ കൊടുവള്ളി --താമരശ്ശേരി സമീപ (പ ദേശങ്ങളിൽ മാ(തo കാണുന്ന പരമ്പരാകത വിഭവം)
ആവശ്യമുള്ള സാധനങ്ങൾ
... 1- നന്നായി പഴുത്തപൂവൻ/ ഞാലിപൂവൻ പഴം-1 കി
2- തേങ്ങാപ്പാൽ -1 തേങ്ങയുടേ
3- പാൽ - 500 എം എൽ
4- ചെറിയ ഉള്ളി -15 എണ്ണം
5- ചെറുനാരങ്ങാ നീർ -3 സ്പൂൺ
6- ഇഞ്ജി നീർ - 3 സ്പൂൺ
7- ശർക്കര - 1 ആണി
8- ഉപ്പ് - 1 നുള്ള്
9- പഞ്ജസാര - ആവശ്യത്തിനു
10- അവിൽ -700 -ഗ്രാം-1കി
മുഖം കുടുങ്ങിയ മൂടു കട്ടിയുള്ള പാ(തതിലിട്ടു പഴം നന്നായി ഉടക്കുക(കോൽ ഉ പയോഗിക്കുക;മിക്സിയിൽ അടിചാൽ ഇതിന്റെ സ്വാഭവിക രുചി നഷ്ടമാവും) ,
ചെ റിയ ഉള്ളി ചെറുതായി അരിഞ്ഞു പഞ്ജസാര ചേ ർത്തു കുഴക്കുക; ശേഷം ഇതും ബാക്കി പഞ്ജസാരയുകൂടി പഴതിലേക്കു കൂട്ടി വീണ്ടും കോൽ ഉ പയോഗിചു നന്നായി ഇളക്കി ചേർക്കുക ,
ഇതിലേക്കു പാൽ ഒഴിക്കുക;ഇതിലെക്ക് 5 ; 6 ചേരുവകളും ശർക്കര പൊടിചതും ചേർക്കുക ശേഷം തേങാപ്പാൽ ഒഴിക്കുക അവസാനം ഒരു നുള്ളു ഉപ്പുചേർക്കുക. ഒന്നു കൂടി ഇളക്കി യോജിപ്പിക്കുക.
ഇനി ഓരോരുത്തരുടെയും ആവശ്യാനുസരണം അവിൽ എടുത് അവിലിനു മീതെ ഒഴിചു കഴിക്കാം...(കൊച്ചി ക്കോയ ആരും ചവച്ചു ഇറക്കാറില്ല ഒരു ഒഴുക്കിലങ്ങു പോണം...
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes