.
കോവക്ക - കടല തോരന്‍
By: Indu Jaison

കോവക്ക – ½ കിലോ നീളത്തില്‍ അരിയുക
കടല – ¼ കിലോ ...
തേങ്ങ ചിരവിയത് – 1/2 മുറി
ജീരകം പൊടിച്ചത് – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – 1 tsp
പച്ചമുളക് – 3-4 എണ്ണം
സവാള – 1 എണ്ണം
വെളുത്തുള്ളി – 8 അല്ലി
ഉപ്പു – ആവശ്യത്തിനു
കടുക് – ആവശ്യത്തിനു
വറ്റല്‍ മുളക് – 2 എണ്ണം
ഉഴുന്ന് പരിപ്പ് - 1 tsp
എണ്ണ - ആവശ്യത്തിനു
കറിവേപ്പില – 1 തണ്ട്

ഉണ്ടാക്കുന്ന വിധം

കടല ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക .

കുതിര്‍ത്ത കടല ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്തു കുക്കറില്‍ വേവിക്കുക.
കോവക്ക കുറച്ചു വെള്ളവും ഉപ്പും ചേര്‍ത്തു മൂടി വെച്ച് വേവിച്ചെടുക്കുക. ( ഓവന്‍ ഉള്ളവര്‍ക്ക് വെള്ളം ചേര്‍ക്കാതെ വേവിച്ചെടുക്കാവുന്നതാണ് ).

തേങ്ങ , പച്ചമുളക് , മഞ്ഞള്‍പ്പൊടി , ജീരകം എന്നിവ ചതച്ചെടുക്കുക.
വെളുത്തുള്ളി, സവാള എന്നിവ വേറെ ചതച്ചു മാറ്റി വെക്കുക.

ഒരു ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കി , കടുക് , ഉഴുന്ന് പരിപ്പ് , വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ചതിനു ശേഷം ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളി, സവാള ചേര്‍ത്തു നന്നായി മൂപ്പിക്കുക.

അതിലേക്കു തേങ്ങയുടെ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടലയും, കോവക്കയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.

കോവക്ക - കടല തോരന്‍ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post