kethel's ചിക്കൻ....!!!
By: Dona Aby
പറഞ്ഞു തുടങ്ങിയ പോൾ തന്നെ വായിൽ ടൈറ്റാനിക് ഓടിക്കാനുള്ള വെള്ളം വന്നു. അമ്മച്ചിയുടെ അടുക്കളയിൽ ആരൊക്കെയോ പറയുന്നത് പോലെ - ചില രുചികൾ നാവിൽ നിന്നും മനസ്സിൽ നിന്നും മായില്ല - കാലങ്ങൾ എത്ര കഴിഞ്ഞാലും..!!
ഇത് വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു Recipe ആണ് .
വേണ്ട സാധനങ്ങള്‍:
കുഞ്ഞു കോഴി - 850 ഗ്രാം (5-6 Pieces)
(ഇനി ഇപ്പൊ കിട്ടിയില്ല എങ്കിൽ സാധാരണ കിട്ടുന്ന കോഴിയെ തന്നെ പൊരിച്ചോ)
1.വറ്റല്‍ മുളക് - 10 എണ്ണം
2.കാശ്മീരി ചില്ലി - 10എണ്ണം
3.മല്ലി -2 ടീസ്പൂണ്‍ (ആവശ്യം എങ്കിൽ)
4.മഞ്ഞൾ പൊടി – ¼ ടീസ്പൂണ്‍
5.വെളുത്തുള്ളി അല്ലി – 4-6 എണ്ണം
6.ഇമ്മിണി ഇഞ്ചി
7.പെരും ജീരകം - ¼ ടീസ്പൂണ്‍
8.ജീരകം – 2-3 നുള്ള്
9.ഏലക്ക – 1-2
10.ഗ്രാമ്പു - 1-2
വെളിച്ചെണ്ണ - പാകത്തിന്
ഉപ്പ്- പാകത്തിന്
ഇനി ഉണ്ടാക്കുന്ന വിധം നോക്കാം:
1.ചിക്കന്‍ നന്നായി കഴുകി എടുക്കുക
2.ചിക്കന്‍ മാരിനേറ്റു ചെയ്യുവാന്‍
ഒന്ന് മുതൽ പത്തു വരെ ഉള്ള ചേരുവകള എല്ലാം കൂടി ഒരു ഇടികല്ലിൽ അല്ലെങ്കിൽ മിക്സിയിൽ ചെറുതായി ചതച്ചു എടുക്കുക.
(അരഞ്ഞു പോകല്ലേ..!! വറ്റൽ മുളകിലെ അരി ഒക്കെ അതുപോലെ തന്നെ കിടന്നാൽ കൊള്ളാം....)
3.ഈ ചതച്ചു എടുത്ത ചേരുവകകൾ എല്ലാം ഉപ്പ് കൂടി ചേര്‍ത്തു ചിക്കന്‍ നന്നായി മാരിനേറ്റ് ചെയ്തു 1 മണിക്കൂര്‍ വെക്കുക.
4.ഒരു പാനില്‍ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കന്‍ ഗോള്‍ഡണ്‍ കളര്‍ ആകുന്നത് വരെ ഫ്രൈ ആക്കി എടുക്കുക.
5. ഇനി ചിക്കൻ ഫ്രൈ ആക്കിയ എണ്ണയിൽ നമ്മുടെ അരപ്പ് ഒക്കെ കിടപുണ്ടാവും പതിയെ കോരി എടുത്തോ എണ്ണ തോര്ർനിട്ടു വറുത്തു വച്ചിരിക്കുന്ന ചിക്കെനു മുകളിൽ വിതറി കോളു.. സംഭവം റെഡി.
വാല്‍ക്കഷണം : ഇത് കുറച്ചു നാരങ്ങ വെള്ളവും ചപ്പാത്തിയും ചേർത്ത് കഴിച്ചാൽ ക്ലാസ്സ് ആയിട്ടോ...!!!
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes