പീച്ചിങ്ങ ചെമ്മീന്‍ കറി (Ridge Gourd Shrimp Curry)
By:Bindu Jayakumar

പീച്ചിങ്ങ ഇടത്തരം 1
ചെമ്മീന്‍ ആവശ്യത്തിനു 
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് ഒരുകഷണം
പച്ചമുളക് - 2
തേങ്ങ അരമുറി ചെറുത്‌ (തിരുമ്മിയത്)
ഉണക്കമുളക് - 2
മഞ്ഞള്‍പൊടി -അര ടിസ്പൂണ്‍
ജീരകം -അര ടിസ്പൂണ്‍

വറുത്തിടാന്‍

വെളിച്ചെണ്ണ
കടുക് -അരസ്പൂണ്‍
ഉണക്കമുളക് - 3
കറിവേപ്പില ആവശ്യത്തിനു
ചെറിയുള്ളി വട്ടത്തില്‍ അരിഞ്ഞത് - 2

പീച്ചിങ്ങ കുറച്ചു വലുപ്പത്തില്‍ ചതുരത്തില്‍ അരിയുക

പിന്നീടു ചെമ്മീനും പീച്ചിങ്ങയും ഇഞ്ചിയും പച്ചമുളകും കുറച്ചു വെള്ളമൊഴിച്ച് അതിലേക്ക് അല്പം മഞ്ഞള്‍പൊടിയും അല്പംമുളകുപൊടിയും ചേര്‍ത്തു 15 മിനിറ്റ് വേവിക്കുക .

ഇതിലേക്ക് തേങ്ങയും ജീരകവും മഞ്ഞള്‍പൊടിയും ഉണക്കമുളകും അരച്ച പേസ്റ്റ് ചേര്‍ക്കുക .

ഒന്ന്തിളയ്ക്കുമ്പോള്‍ ഇറക്കി കടുക് വറുത്തു ചേര്‍ത്ത് ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post