ഓറഞ്ച് ഐസ് ക്രീം
By: Sherin Mathew

എന്റെ വക ഒരു ഓറഞ്ച് ഐസ് ക്രീം.
...
കഴിഞ്ഞ തവണ പലരും ഐസ് ഫ്ലയിക്സ് ഉണ്ടായിരുന്നു എന്ന് പറഞ്ഞു കണ്ടത് കൊണ്ട് അതിനൊരു പരിഹാരവും ഉണ്ട്

1 ഗ്ലാസ്‌ പാൽ (240 മില്ലി)
200 ഗ്രാം പാല്പൊടി (അതെ ഗ്ലാസിൽ അളന്നാൽ രണ്ടു ഗ്ലാസ്‌ വേണ്ടി വരും)
5 ടേബിൾ സ്പൂണ്‍ പഞ്ചസാര
1/2 ടി സ്പൂണ്‍ ഉപ്പു
ഇത്രയും നന്നായി ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് 300 ഗ്രാം ഫ്രഷ്‌ ക്രീം കൂടി ചേർത്ത് യോജിപ്പിച്ച് വെക്കുക

കസ്റ്റെഡ്/കൊണ്ഫ്ലോർ /മൈദാ - 2 ടേബിൾ സ്പൂണ്‍
1/2 ഗ്ലാസ്‌ പാലിൽ ഇത് കലക്കി വെക്കുക

1 ഓറഞ്ച് പിഴിഞ്ഞ ചാറു (1/2 ഗ്ലാസ്‌)
ഓറഞ്ച് തൊലി അകത്തെ പാട കളഞ്ഞു നേരിയതായി അരിഞ്ഞത് (സെസ്റ്റ്) - 1 ടി സ്പൂണ്‍
സഫ്ഫരോണ്‍ - 6-8 എണ്ണം (നിറത്തിന്)

ഒരു പാനിൽ കസ്റ്റെഡ് മിശ്രിതം ചൂടായി കുറുകുമ്പോൾ തീ താഴ്ത്തി അതിലേക്കു ഓറഞ്ച് നീരും ഓറഞ്ച് തൊലിയും സഫ്ഫരോനും ചേർക്കുക - വീണ്ടും നന്നായി ഇളക്കി ഇത് കുറുക്കുക. അല്പം ചൂടാറിയാൽ ഇത് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇത് തണുക്കുമ്പോൾ ഫ്രീസേരിൽ സെറ്റ് ആവാൻ വെക്കുക - ഓരോ 2 മണിക്കൂർ ഇടവിട്ട്‌ പുറത്തെടുത്തു ഇളക്കി വീണ്ടും തിരിച്ചു വെക്കുക

അങ്ങിനെ സെറ്റ് ആവുന്നത് വരെ ഇത് ആവർത്തിക്കുക.

Enjoy!!!

ഐസ് ക്രീം ടിപ്സ്

ഐസ് ക്രീമിന് അത്യാവശ്യം വേണ്ടത് ഒരു ബെയിസ് ആണ് - അതിനു വളരെ സാധാരണയായി ചെയ്യുന്നത് ഒരു കസ്റ്റെഡ് ഉണ്ടാക്കുക എന്നതാണ്.

പാൽ ഫ്രഷ്‌ ക്രീമും ചേർത്ത് ചൂടായി കുമിള വരുമ്പോൾ തീയിൽ
നിന്നും ഇറക്കി തണുത്തു ചെറു ചൂടുള്ളപ്പോൾ മുട്ടയുടെ ഉണ്ണിയും പഞ്ചാരയും വനീലയും ചേർത്ത് നന്നായി മയത്തിൽ അടിച്ചു വെച്ചിരിക്കുന്നതിലേക്ക് ഇത് ഒഴിച്ച് ഇളക്കി ചേർക്കുക. ഉടൻ തന്നെ ഇത് വീണ്ടും തീയിൽ വച്ച് ഇളക്കി ഇളക്കി ഉറഞ്ഞു വരുമ്പോൾ തീയിൽ നിന്നും ഇറക്കുക - ചൂണ്ടു വിരൽ കൊണ്ട് വരച്ചാൽ ഒരു വര തെളിയണം - അതാണ് കണക്കു.

ഇതാണ് സാധാരണ ഐസ് ക്രീമിന് വേണ്ടി ഉണ്ടാക്കുന്ന ബയിസ്.

ഈ തനതു രീതി ചെയ്യാനുള്ള പരിജ്ഞാനം ഇല്ലെങ്കിൽ മുട്ടയിലേക്ക് പാല് ഒഴിക്കുമ്പോൾ തന്നെ അത് പോചെട് എഗ്ഗ് (ചൂട് വെള്ളത്തിൽ മുട്ട തല്ലി കലക്കി സ്ക്രാംബിൽ ചെയ്യുന്ന രീതി) ആയി പോകും

ഇതിനു ബദലായി ഇപ്പോൾ സൂപ്പർ മാർക്കെറ്റുകളിൽ റെടിമെയിഡ് കസ്റ്റെഡ് പൌഡർ പാക്കറ്റുകളിൽ ലഭ്യമാണ് - ഹോട്ട് ബ്ലയിസിംഗ് രീതിയിൽ സ്കിമ്മ്ട് പൌഡർ രൂപത്തിൽ, പല ഫ്ലെവറിൽ.

അപ്പോൾ അതിൽ നിന്നും 2 ടേബിൾ സ്പൂണ്‍ എടുത്ത് അല്പം പാലിൽ അയച്ചു കലക്കി അത് ചൂടായി വരുന്ന പാൽ + പഞ്ചസാര മിശ്രിതത്തിലേക്ക് ചേർത്ത് കുറുക്കി ഇറക്കി തണുത്തു വരുമ്പോൾ ഫ്രഷ്‌ ക്രീം ചേർത്ത് നന്നായി ബ്ലെണ്ട് ചെയ്യുക. ഫ്രീസേരിൽ 2 മണിക്കൂർ വച്ചിട്ട് ഒന്നുകൂടി എടുത്തു ബ്ലെണ്ട് ചെയ്യുക. വനീല വേണമെങ്കിൽ അല്പം കൂടി ചേര്ക്കാം.

ഇനി മുട്ട ഇല്ലാതെ ഉണ്ടാക്കുന്ന ഐസ് ക്രീം - മൈദാ ഉപയോഗിച്ചും കോണ്‍ ഫ്ലോര് ഉപയോഗിച്ചും നമ്മുക്ക് ചെയ്യാം. മൈദയോ കൊണ്ഫ്ലോരോ അല്പം പാലിൽ കലക്കി അത് പിന്നീട് ചൂടായി വരുന്ന പാൽ പഞ്ചസാര മിശ്രിതത്തിലേക്ക് ഒഴിച്ച് മേലെ പറഞ്ഞ പോലെ ഒക്കെ ചെയ്താൽ അതുമായി.

ഇനി കസ്റ്റെഡ് ഉപയോഗിക്കുന്നതിനു പകരം ഫ്രൂട്ട് പൾപ്പ് ഉപയോഗിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post