Fish Tomato molee
By: Sunil Nair
ആവശ്യമുള്ള സാധനങ്ങൾ
ചെറിയതരം മീൻ ( മത്തി / അയല ) കാൽ കിലോ
തക്കാളി വലുത് 3 എണ്ണം ( മിക്സിയിൽ അരച്ചത്‌)
വലിയ കഴ്ണം ഇഞ്ചി ( ചെറുതായി അരിഞ്ഞത് )
വെളുത്തുള്ളി 4 അല്ലി ( ചെറുതായി അരിഞ്ഞത് )
കറിവേപ്പില
മുളക് പൊടി (ഒരു ടീസ്പൂണ്‍ )
മഞ്ഞൾ പൊടി (കാൽ ടീസ്പൂണ്‍ )
വെളിച്ചെണ്ണ ( 2 ടീസ്പൂണ്‍ )
ഉപ്പ് ( പാകത്തിന്)
വെള്ളം ( ആവശ്യത്തിനു )
തയ്യാറാക്കുന്ന വിധം
പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു ചെറുതായി മൂത്ത് വരുമ്പോൾ അതിലേക്കു മസാലകൾ ചേർത്ത് ഇളക്കുക . ആവശ്യത്തിനു വെള്ളമൊഴിച്ച് വൃത്തിയാക്കി വെച്ച മീൻകഴ്ണം ഇട്ടു ഒന്ന് തിളച്ചതിനു ശേഷം അരച്ച് വെച്ച തക്കാളി ചേർത്ത് കറിവേപ്പില ഇട്ടു പാത്രം അടച്ചു വെച്ച് 2 മിനിറ്റ് നേരം വേവിക്കുക . Fish tomato moly തയ്യാർ .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post