സാമ്പാര്‍
ആവശ്യമുള്ള സാധനങ്ങള്‍:
സവാള - രണ്ടെണ്ണം (നാലായിമുറിച്ചത്)...
ഉരുളക്കിഴങ്ങ് - രണ്ട് (കഷണങ്ങളാക്കിയത്)
തക്കാളി -രണ്ടെണ്ണം- (നാലായി പിളര്‍ത്തിയത്)
വെണ്ടയ്ക്ക - നാലെണ്ണം -(കഷണങ്ങളാക്കിയത്)
മുരിങ്ങയ്ക്ക - രണ്ടെണ്ണം - (കഷണങ്ങാക്കിയത്)
വഴുതനങ്ങ - രണ്ടെണ്ണം - (കഷണങ്ങാക്കിയത്)
കുമ്പളങ്ങ / മത്തങ്ങ - 250ഗ്രാം (കഷണങ്ങളാക്കിയത്)
സാമ്പാര്‍ പരിപ്പ് - അര കപ്പ്
പച്ചമുളക് - അഞ്ചെണ്ണം (നെടുകെ പിളര്‍ന്നത്)
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പ് പാകത്തിന്
സാമ്പാര്‍പൊടി -നാല് സ്പൂണ്‍
കായപ്പൊടി - ഒരു നുള്ള്
വാളന്‍പുളി - പാകത്തിന്
മഞ്ഞള്‍പൊടി - അര സ്പൂണ്‍
മല്ലിയില - രണ്ടു തണ്ട്
കടുക് - 25ഗ്രാം
വറ്റല്‍ മുളക് - രണ്ടെണ്ണം
പാകം ചെയ്യുന്ന വിധം:
പരിപ്പ്, പച്ചമുളക്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത്നന്നായി വേവിക്കുക. ഇതിലേയ്ക്ക് വഴുതനങ്ങ, മുരിങ്ങയ്ക്ക, കുമ്പളങ്ങ എന്നിവ ഇടുക. കഷണങ്ങള്‍ നന്നായി വെന്തു കഴിയുമ്പോള്‍ തക്കാളിയും വെണ്ടക്കയും ചേര്‍ക്കുക.
ഒപ്പം പാകത്തിന് പുളി പിഴിഞ്ഞതും ചേര്‍ക്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍ സാമ്പാര്‍ പൊടിയും കായവും ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. മല്ലിയില ചേര്‍ത്ത് അടുപ്പില്‍ നിന്നു വാങ്ങാം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്കു കടുക്, ചെറിയ ഉള്ളി, രണ്ട് വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഇട്ട് താളിക്കുക. ഇത് കറിയിലേയ്ക്കു ചേര്‍ക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes