നെല്ലിക്കാക്കറി ( അച്ചാർ)
By:- Shaila Warrier
നെല്ലിക്ക - 10 എണ്ണം
നല്ലെണ്ണ - 3 ടേബിൾ സ്പൂണ്‍
അച്ചാറുപൊടി - എരുവിന് ആവശ്യത്തിന്
ഉലുവാപ്പൊടി - ഒരു നുള്ള്
കായപ്പൊടി - ഒരു നുള്ള്
ഉപ്പു - വളരെ കുറച്ച്
നെല്ലിക്ക ഇഡ്ഡലി പാത്രത്തിൽ വച്ച് 5-6 മിനിറ്റ് ആവി കയറ്റുക . കൈ കൊണ്ട് നെല്ലിക്ക പൊളിചെടുക്കാം എന്ന പരുവം ആയാൽ പുറത്തെടുക്കുക . നെല്ലിക്ക 4-5 കഷ്ണങ്ങൾ ആയി മുറിച്ചു നടുവിലെ കുരു എടുത്തു മാറ്റിക്കളയുക . അല്പം ഉപ്പു ചേർത്ത് ഇളക്കുക . എരുവിന് ആവശ്യമായ അച്ചാറു പൊടിയും ചേർത്ത് ഇളക്കുക . അച്ചാറു പൊടിയിൽ ഉപ്പു ഉണ്ടാകും അതുകൊണ്ട് വളരെ കുറച്ച് ഉപ്പു ചേർത്താൽ മതി . ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് മൂപ്പിക്കുക . അതിലേക്കു ഉലുവാപ്പൊടിയും കായപ്പോടിയും ചേർത്ത് തീ കെടുത്തുക ( എണ്ണക്ക് സുഗന്ധം വരാൻ ആണ് ഇവ ചേർക്കുന്നത് ). എണ്ണ നന്നായി തണുത്ത് കഴിഞ്ഞാൽ തയ്യാറാക്കി വച്ചിരിക്കുന്ന നെല്ലിക്ക അതിൽ ഇട്ടു നന്നായി ഇളക്കി എടുക്കുക. അയവു വരുത്തണം എന്നുണ്ടെങ്കിൽ തിളപ്പിച്ച് ആറിയ വെള്ളം ചേർക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes