രാവിലെ യുള്ള നെട്ടോട്ടത്തിനിടയിലാണ് എന്റെ എഴുന്നള്ളത് അടുക്കളയിലേക്ക്, ഉദ്ദേശം സഹായിക്കാനാണെന്ന് മനസ്സിലായപ്പോൾ ഭാര്യ ഒന്ന് ചിരിച്ചു. എന്താ വേണ്ടേ പരീക്ഷണം എന്ന് ആലോചിച്ചു നില്ക്കുമ്പോഴാണ് മുന്നിൽ കണ്ടത് "മഷ്രൂം". ന്നാ പിന്നെ ഇവനെ കൊണ്ടാകാം ഇന്ന് പരീക്ഷണം. കൈ വച്ചപ്പോൾ തന്നെ ഭാര്യ "ദേ വെറുതെ പുതിയ പരീക്ഷണം ഒന്നും വേണ്ട, മകൾക്ക് സ്കൂളിൽ കൊണ്ടുപോയി കഴിക്കാനുള്ളതാണ് എന്ന്" 

"വഴി മാറടാ മുണ്ടക്കൽ ശേഖരാ" എന്നാ ഒരു ഭാവത്തിൽ ഞാൻ പറഞ്ഞു, "ഞാൻ കൈ വച്ചാൽ പിന്നെ പറയണ്ട മോളെ ഇത് തകർക്കും, ബോക്സ്‌ ഓഫീസ് ഹിറ്റായി ഓടും, തീർച്ച".

ഭാര്യ പിന്മാറി, എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന് ആലോചിച്ചപ്പോൾ, മനസ്സിൽ ഒരായിരം ചിത്രങ്ങൾ മിന്നി മാഞ്ഞു. "മഷ്രൂം ഉലർത്തിയത്" ആവാം ഇന്നത്തെ പ്രകടനം. മനസ്സിലെ എല്ലാ വർണങ്ങളും, സ്നേഹവും കൊടുത്തു കൊണ്ട് ആരംഭിച്ചു.
By: Krishna Kumar Varma

- ചെറിയ വെളുത്ത മഷ്രൂം ബട്ടണ്‍ കളഞ്ഞത് (കഴുകി വൃത്തിയാക്കിയത് 10 മുതൽ 12 വരെ)
- ജിഞ്ചർ ഗാർലിക് പേസ്റ്റ് (ഒരു ടീസ് സ്പൂണ്‍)
- കരുവേപ്പില (5 ഇലകൾ ചെറുതായി അരിഞ്ഞത്)
- കാപ്സികം (ചുവപ്പ്, മഞ്ഞ) അരിഞ്ഞത്
- സവാള ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
- മീറ്റ് മസാല (ഒരു ടേബിൾ സ്പൂണ്‍)
- മഞ്ഞൾ പൊടി (ഒരു ടീസ്പൂണ്‍)
- മുളക് പൊടി (അര ടീസ്പൂണ്‍)
- കുരുമുളക് പൊടി (അര ടീസ്പൂണ്‍)
- ഉപ്പു (ആവശ്യത്തിന്)

എല്ലാം അരിഞ്ഞു വച്ചു കഴിഞ്ഞാൽ പിന്നെ, അങ്ങോട്ടും ഇങ്ങോട്ടും നോട്ടമില്ല. പാനിൽ എണ്ണ ചൂടായി കഴിഞ്ഞാൽ, ജിഞ്ചർ ഗാർലിക് പേസ്റ്റ്, കറിവേപ്പില, സവാള, ഇവ ആദ്യമായി വഴറ്റി എടുക്കുക. ചുവന്നു കഴിഞ്ഞാൽ, അരിഞ്ഞു വച്ച കാപ്സികം ചേർത്ത് വീണ്ടും വഴറ്റുക. ഉപ്പു ചേർത്ത് വീണ്ടും വഴറ്റൂക. ഇനി മഞ്ഞൾ പൊടി, മീറ്റ് മസാല, മുളക് പൊടി, എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. അതിലേക്കു മ്മടെ മഷ്രൂം അങ്ങോട്ട്‌ പ്രതിഷ്ട്ടിക്കുക, നന്നായി ഇളക്കി മിക്സ്‌ ചെയ്തു അര ഗ്ലാസ്‌ ചൂട് വെള്ളം ചേർത്ത് അടച്ചു വയ്ക്കുക. തീ നന്നായി കുറച്ചു വക്കുക. എന്നിട്ട് നല്ല വണ്ണം പ്രാർത്ഥിക്കുക "പടച്ചോനെ കത്തോളീന്ന്". ഈ പരീക്ഷണം തോറ്റാൽ പിന്നെ അടുക്കള ഭാഗതെക്കെ നോക്കണ്ട.. ഇറാന് അമേരിക്ക വിലക്ക് കല്പിച്ച മാതിരി പോലെയാകും.

അടപ്പ് മാറ്റി, തീ കൂടി നന്നായി ഇളക്കുക, അപ്പോൾ വെള്ളം ഒക്കെ വറ്റി മഷ്രൂം വെന്തു കഴിഞ്ഞിരിക്കും. ഒരു കപ്പു തിരകിയ തേങ്ങ ചേർത്ത് നന്നായി ഇളക്കുക. ഇനി നമുക്ക് കുരുമുളക് പൊടി ചേർത്ത് നന്നായി വീണ്ടും വഴറ്റാം ഡ്രൈ ആവും വരെ. ഉപ്പു നോക്കാൻ പറഞ്ഞപ്പോൾ കണ്ടു ആ മുഖത്ത് ഒരു ചിരി വിടർന്നത്.. വിജയക്കൊടി പാറിച്ചു വീണ്ടും ഇതാ, ഒരു പുതിയ പരീക്ഷണം നിങ്ങള്ക്കായി സമർപ്പിക്കുന്നു.

(ഇനി അവൾ (മകൾ) സ്കൂളിൽ നിന്ന് വന്നിട്ട് വേണം അഭിപ്രായം അറിയാൻ) അതുവരെ വയറിൽ ഒരായിരം ബട്ടർ ഫ്ല്യ്സ് പറന്നു നടക്കുന്നു.....ഒരു കാര്യം തീർച്ച... സംഗതി ഉഗ്രൻ ആവും. മഷ്രൂം കഴിക്കാത്ത സകലരും മിണ് മിണ് ഇവനെ തട്ടും തീർച്ച.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post