അട പ്രഥമന്‍
By: Rajamony Kunjukunju
അട ചേർത്തുണ്ടാക്കുന്ന പ്രഥമൻ അഥവാ പായസമാണ് അടപ്രഥമൻ. തനി കേരളീയമായ ഒരു വിശിഷ്ടഭോജ്യമാണ് ഇത്. ഹൈന്ദവഭവനങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരാറുള്ള വലിയ സദ്യകളിലെല്ലാം അടപ്രഥമൻ പ്രധാനമായ ഒരു ഇനമായിരിക്കും. പ്രഥമൻ പലതരമുണ്ടെങ്കിലും അവയിലെല്ലാം മുഖ്യമായത് അടപ്രഥമനാണ്. അട പ്രഥമന്‍ "പായസ്സങ്ങളുടെ രാജാവ്" എന്നും അറിയപ്പെടുന്നു.ഇതിന്റെ പാചകരീതി മറ്റു പായസ്സങ്ങള്‍ ഉണ്ടാക്ക...ുന്നതിനെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിമുട്ടാണ് എന്ന് ഒരു പക്ഷെ തോന്നിയേക്കാം .പക്ഷെ ഈ പായസ്സം ഉണ്ടാക്കി കഴിച്ചു കഴിഞ്ഞാല്‍ അതിന്റെ രുചിയില്‍ ഈ ബുദ്ധിമുട്ടുകള്‍ താനെ അലിഞ്ഞില്ലാതാകും.അട പ്രഥമന്റെ പാചക വിധി താഴെ ചേര്ത്തി രിക്കുന്നു.
ചെമ്പാ പച്ചരി അര കിലോ
ശര്ക്ക ര 600 ഗ്രാം
തേങ്ങാപാല്‍, ഒന്നാം പാല്‍ കാല്‍ ലിറ്റര്‍
രണ്ടാം പാല്‍ ഒരു ലിറ്റര്‍
മൂന്നാം പാല്‍ ഒന്നര ലിറ്റര്‍
തേങ്ങ (പച്ച തേങ്ങ) നാലെണ്ണം
നെയ്യ് 150 ഗ്രാം
ഏലയ്ക്കാപ്പൊടി രണ്ടു ഗ്രാം
അണ്ടിപരിപ്പ്, കിസ്മിസ്, ബദാം 10 ഗ്രാം വീതം
വാഴയില 10 എണ്ണം
കൊട്ടത്തേങ്ങ രണ്ടിതള്‍
പാല്‍ അര ലിറ്റര്‍
ചെമ്പാ പച്ചരി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി തുടച്ചുവെക്കുക. വെള്ളത്തില്‍ കുതിര്ത്തക അരി ഊറ്റി നേര്മായില്‍ അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കണം. അരച്ചമാവില്‍ കുറച്ചു ശര്ക്കളരപ്പൊടിയും നെയ്യും ചേര്ത്തി ളക്കുക. കട്ടിയാണെങ്കില്‍ കുറച്ചു വെള്ളം ചേര്ത്ത്െ ഇലയില്‍ പരത്തിയെടുക്കുക. മൂന്നു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പരത്തിയ അട രണ്ടോ മൂന്നോ ഇലകളിലായി ചേര്ത്ത്് കെട്ടിയിടുക. അട നന്നായി വെന്തതിനുശേഷം പച്ചവെള്ളത്തില്‍ തണുപ്പിച്ച് അട വേര്പെംടുത്തുക. വേവിച്ച അടകള്‍ ചെറുകഷണങ്ങളായി മാറ്റിവെക്കുക.
ഉരുളിയില്‍ കുറച്ച് വെള്ളം തിളപ്പിച്ച് ശര്ക്കടരപ്പാനി കാച്ചി അരിച്ചെടുക്കുക. അരിച്ചെടുത്തശേഷം ശര്ക്ക്രപ്പാനി അടുപ്പില്വെചച്ച് നന്നായി വറ്റിച്ചെടുക്കുക. ശേഷം നുറുക്കിവെച്ച അട അതില്‍ ചേര്ത്തി ളക്കി വരട്ടിയെടുക്കുക. 50 ഗ്രാം നെയ്യും കൂടി ചേര്ത്ത്് വരട്ടിയെടുക്കുക.
നാല് തേങ്ങ ചിരവി ചതച്ച് കാല്‍ ലിറ്റര്‍ വെള്ളം ഒഴിച്ച് ഒന്നാം പാല്‍ തോര്ത്തു വെച്ച് അരിച്ചെടുക്കുക. അതിനുശേഷം ആ തേങ്ങപ്പീര വീണ്ടും ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടാം പാല്‍ തോര്ത്തു കൊണ്ട് അരിച്ചെടുക്കുക. ആ പീര വീണ്ടും നന്നായി ഞെരടി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ മൂന്നാം പാല്‍ എടുക്കുക.
വരട്ടിവെച്ച അടയില്‍ മൂന്നാം പാല്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിക്കുക. ശേഷം വീണ്ടും രണ്ടാം പാല്‍ ഒഴിച്ച് വറ്റിച്ച് എടുക്കുക. അട ഇറക്കിവെച്ച് ഒന്നാം പാലും ഒഴിക്കുക. ഏലയ്ക്കാപ്പൊടിയും ചേര്ത്ത്് ഇളക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്ത് അടപ്രഥമനില്‍ ചേര്ക്കു ക. അര ലിറ്റര്‍ പാല്‍ കാച്ചി തണുപ്പിച്ച് അടപ്രഥമനില്‍ ചേര്ക്കു ക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes