ഹൈദരാബാദി ചിക്കന്‍ ബിരിയാണി

ചേരുവകള്‍
ചിക്കന്‍ :- ഒരു കിലോ
ബസ്മതി അരി :- മുക്കാല്‍ കിലോ

ചോറിന്റെ മസാല
നെയ്യ് :- ഒരു സ്പൂണ്‍
ഏലയ്ക്ക :- മൂന്നു
ഗ്രാമ്പൂ :- നാല്
കരുവയില :- ഒന്ന്
കറുവ പട്ട :- ഒന്ന്
ഉപ്പു :- ഒന്നര സ്പൂണ്‍

നെയ്യ് ചൂടാക്കി മസാലകള്‍ മൂപ്പിച്ച ശേഷം കഴുകി വാരി വച്ചിരിക്കുന്ന അരി ഇതിലിട്ട് ഒന്നിളക്കുക.
ഇനി ഉപ്പും നികക്കെ വെള്ളവും ഒഴിച്ചു ഒട്ടാത്ത പാകത്തില്‍ വേവിച്ചെടുക്കുക.
ഇത് ഒരു പാത്രത്തില്‍ നിരത്തി വയ്ക്കുക

ചിക്കനില്‍ പുരട്ടാനുള്ള മസാല
സവാള :- നാല് :- നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി അരച്ചത് :- രണ്ടു സ്പൂണ്‍
വെളുത്തുള്ളി അരച്ചത് :- ഒരു സ്പൂണ്‍
പച്ച മുളക് നുറുക്കിയത് :- രണ്ടെണ്ണം
മല്ലിയില :- കാല്‍ കപ്പ്‌ (പൊടിയായി അരിഞ്ഞത് )
പുതിനയില :- കാല്‍ കപ്പ്‌ (പൊടിയായി അരിഞ്ഞത് )
മുളക് പൊടി :- ഒരു സ്പൂണ്‍
നാരങ്ങാനീര് :- മൂന്നു സ്പൂണ്‍
ഉപ്പു :- പാകത്തിന്
എണ്ണ :- ഉള്ളി വറക്കാന്‍

ഗരം മസാല
കറുവാപട്ട :- ഒരു വലിയ കഷ്ണം
ഗ്രാമ്പൂ :- നാല്
ഏലയ്ക്ക :- മൂന്നു
തക്കോലം :- രണ്ടു
ജാതിപത്രി :- ഒരു ചെറു കഷ്ണം
കുരുമുളക് :- ഒരു സ്പൂണ്‍

ഗരം മസാല ചേരുവകള്‍ നന്നായി പൊടിച്ചെടുക്കുക
രണ്ടു സവാള കനം കുറച്ചു അരിഞ്ഞു എണ്ണയില്‍ കരു കരെ വറുത്തു കോരി പൊടിക്കുക .
ചിക്കനില്‍ ഉള്ളി പൊടിച്ചത് , ഗരം മസാല , ബാകി ചേരുവകള്‍ , ഉള്ളി വറുത്ത് എണ്ണ രണ്ടു സ്പൂണ്‍ ഇവ ചേര്ത്ത് നന്നായി പൊതിഞ്ഞു രണ്ടു മണിക്കൂര്‍ മാരിനേറ്റു ചെയ്യുക

ബാക്കി
നെയ്യ് :- കാല്‍ കപ്പ്‌
കശുവണ്ടി :- കാല്‍ കപ്പ്‌
കിസ്മിസ് :- കാല്‍ കപ്പ്‌
പാല്‍ :- കാല്‍ കപ്പ്‌
കുങ്കുമ പ്പൂവ് :- ഒരു നുള്ള്
പുതിന+മല്ലി :- പൊടിയായി അരിഞ്ഞത് :- അര കപ്പ്‌
കാരറ്റ് നുറുക്കിയത് :- കാല്‍ കപ്പ്‌

പാല്‍ ചെറുതായി ചൂടാക്കി കുങ്കുമ പൂവ് അതില്‍ അലിയിക്കുക.
അടിയും കിസ്മിസും നെയ്യില്‍ വറുത്തു കോരുക.
ബാക്കി സവാളയും കനം കുറച്ചു അരിഞ്ഞു നെയ്യില്‍ വറുത്ത് എടുക്കുക .
ചിക്കന്‍ അര കപ്പ്‌ വെള്ളം ചേര്ത്ത് വേവിച്ചു എടുക്കുക . ചാറു നന്നായി കുറുകണം .
ഇനി ഒരു ഡിഷില്‍ വറുത്ത നെയ്യിന്റെ പകുതി കരടില്ലാതെ എടുത്തത് ഒഴിക്കുക .
ഇതിന്റെ മുകളില്‍ പകുതി ചോറ് നിരത്തി അതിനു മുകളില്‍ പകുതി പാല്‍ തളിക്കുക .ഇനി ഇറച്ചി ചാറോട് കൂടി മേലെ നിരത്തുക .മുകളില്‍ ബാക്കി ചോറ് നിരത്തുക.
ഇതിന്റെ മുകളില്‍ ബാക്കി പാല്‍ തളിക്കുക.
ഇനി ഇല നുറുക്കിയതും കാരറ്റും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിങ്ങേം സവാളേം മേലെ വിതറുക.
ബാക്കി നെയ്യ് ഏറ്റവും മേലെ ചുറ്റും ഒഴിക്കുക. ഇത് അവനില്‍ വച്ചു ഒരു മുപ്പതു മിനുട്ട് ബെയ്ക്ക്‌ ചെയ്തെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post