Egg and Potato Roast
By: Mariyam Mangalathe

മുട്ട പുഴുങ്ങി തോട് മാറ്റി - 2
പൊട്ടറ്റൊ ചെറിയ പിസ് ആക്കി മുരിചെത് -2 cup
സവാള-3
പച്ചമുളക് -2
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1/2 ടി സ്പൂണ്‍
തക്കാളി -2
ഗരം മസാല -1/4 ടീസ്പൂണ്‍
കാശ്മീരി മുളക്പൊടി- 1 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1/4 ടി സ്പൂണ്‍
കുരുമുളക്പൊടി 1/2 ടി സ്പൂണ്‍
കാനോല ഓയിൽ -3 സ്പൂണ്‍
കറിവേപ്പില,

ഫ്രയിംഗ് പാനിൽ 2 സ്പൂണ്‍ എണ്ണ ഒഴിച്ച് മുട്ട ചെറു തീയിൽ വഴറ്റുക , വൈറ്റ് നിറം മാറുമ്പോൾ ഫ്രയിംഗ് പാനിൽ നിന്നും മുട്ട മാറ്റി അതിൽ പൊട്ടറ്റൊ ചെറിയ പിസ് ആക്കി മുറിച്ചു വെച്ചത് ഇട്ടു നന്നായി വയറ്റുക അതിൽ ഉപ്പും മഞ്ഞള്പൊടിയും ചേർകുക. ലൈറ്റ് ബ്രൌണ്‍ നിറം ആകുമ്പോൾ അത് ഫ്രയിംഗ് പാനിൽ നിന്ന് മാറ്റുക . അതെ ഫ്രയിംഗ് പാനിൽ 1 സ്പൂണ്‍ എണ്ണ കൂടി ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി അരച്ചത് ഇടുക , 2 മിനിറ്റു ശേഷം സവാള കഷണങ്ങൾ ആക്കിയത് ഇട്ടു വഴറ്റുക, അത് വഴന്നു നിറം മാറി വരുമ്പോൾ 2 പച്ചമുളക് കീറി ഇട്ടു വഴറ്റുക. ഇതിലേക്ക് തക്കാളി ചതുരകഷണങ്ങൾ ആക്കിയത് ചേര്ക്കുക. പേസ്റ്റ് ബ്രൌണ്‍ നിറം ആകുമ്പോൾ ഉപ്പു ചേർകുക . ഇതിലേക്ക് കാശ്മീരി മുളക്പൊടി, ഗരം മസാല, കുരുമുളക്പൊടി ഇവ ചേർകുക . ഇതിലേക്ക് വഴറ്റി വെച്ച പൊട്ടറ്റൊ ഇട്ടു ചെറിയ തീയിൽ അടെച്ചു വെച്ച് 5 മിനിറ്റ് വേവിക്കുക . പിന്നെ അടപ്പ് തുറന്നു അതിലേക്ക് മുട്ട ഇടുക . മിക്സ്‌ ചെയെത് ആവിശ്യത്തിന് ഉപ്പു, കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക .ഇനി സെർവിംഗ് ഡിഷ്‌ ലേല്ക് പകരുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post