കായപോള
By: Arathi Pramod 

സ്വാദിഷ്ടമായ ഒരു മലബാര്‍ വിഭവം.

ചേരുവകള്‍
***********
ഏത്തപ്പഴം 2 എണ്ണം
(നാലായി കീറി ചെറുതായി അരിഞ്ഞു വയ്കുക)
അണ്ടിപ്പരിപ്പ് 100 gm
കിസ്മിസ് 100 gm
ഏലയ്ക പൊടി അര tspn
മുട്ട 3 എണ്ണം
നെയ്യ് 5 tbspn

ചെയ്യേണ്ടവിധം
***************
പാനില്‍ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും മൂപ്പിച്ചു മാറ്റിവയ്ക്കുക.അതെ നെയ്യിലെക്ക് ഏത്തയ്ക ഇട്ടു വഴറ്റി എടുക്കുക,3 മുട്ടയും 3 tbspn പഞ്ചസാരയും കൂടി മിക്സിയില്‍ നന്നായി അടിച്ചെടുക്കുക.ഇതിലേക്ക് നെയ്യില്‍ വഴറ്റിയ ചേരുവകളും ഏലയ്ക പൊടിയും ചേര്‍ത്തിളക്കി എടുക്കുക.ഇനി ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടായ ശേഷം നെയ്യ് തൂകി ഉണ്ടാക്കിവച്ച മിശ്രിതം അതിലോഴിച്ചു ചെറിയ തീയില്‍ അടച്ചു വച്ച് വേവിച്ചെടുക്കുക.കായപോള തയ്യാര്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post