മുളക് ചെമ്മീൻ റോസ്റ്റ് -കമാലക്കടവ് സ്പെഷ്യൽ:
By:- Mabel Vivera
ആവശ്യമായവ:
ചെമ്മീൻ/ കൊഞ്ചു ഇടത്തരം,
ഉള്ളി,
ഇഞ്ചി,
വെളുത്തുള്ളി,
പച്ചമുളക്,
കറിവേപ്പില,
ഉണക്കമുളക് ഇടിച്ചത്,
എണ്ണ, ഉപ്പു ( ഒരു ചെറിയ സ്പ്പോണ്‍ മൈദാ)
ഉണ്ടാക്കുന്ന രീതി:
അരക്കിലോ ചെമ്മീൻ തോടും തലയും കളഞ്ഞു വൃത്തിയാക്കി കഴുകി എടുക്കുക. അതിൽ കുറച്ചു ഉപ്പും മഞ്ഞളും 6 ചെറിയ അല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചി കൊത്തി അരിഞ്ഞതും ചേർത്ത് അധികം വെള്ളം ചേർക്കാതെ പത്തു മിനിട്ടോളം വേവിക്കുക. അടുപ്പിൽ നിന്നും മാറ്റുമ്പോൾ വെള്ളം വറ്റിയിട്ടുണ്ടാകണം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി 3-4 സവാള നീളത്തിൽ അരിഞ്ഞു വെച്ചത് വഴറ്റി എടുക്കുക. ഇതിലേയ്ക്ക് 2 ചെറിയ സ്പൂണ്‍ ഇടിച്ച ഉണക്ക മുളക് ചേർക്കുക - ഇത് നേർമയായ സാധാരണ മുളക് പൊടിയല്ല, അച്ചാറിൽ ഉപയോഗിക്കുന്ന രീതിയിൽ തരുതരുപ്പുള്ള ഉണക്ക മുളക് പൊടി. എരിവു നിങ്ങളുടെ രുചിക്കനുസ്സരിച്ചു ചേർക്കുക - ഇടിച്ച മുളകിന് സാധാ പൊടിയെക്കാൾ എരിവു കൂടുതൽ ആണ്. ഇതിലേയ്ക്ക് വേവിച്ചു വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്തിളക്കുക.
ഇതിലേയ്ക്ക് ചെറിയ സ്പൂണ്‍ മൈദാ വെള്ളത്തിൽ കുറുക്കി ചേര്ക്കുക. നല്ല തീയിൽ വഴറ്റി എടുത്തു പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും വാങ്ങുക. ചെമ്മീൻ കഷ്ണങ്ങളിൽ ഉള്ളിയും കൂട്ടും നല്ലവണ്ണം പെരണ്ടിരിക്കും. ചൂട് ചോറിനൊപ്പം കഴിക്കാൻ അത്യുത്തമം!

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes