കൈതച്ചക്ക പുളിശ്ശെരി
BY:- Asha Catherin Antony

ആവശ്യമുള്ള സാധനങ്ങൾ
1 കൈതച്ചക്ക 1 / 4 കിലോ 
2 തൊണ്ടൻ മുളക് 5
3 മുളകുപ്പൊടി 1/ 2 ടീസ്പൂണ്
മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂണ്
ഉപ്പു പാകത്തിനു
4. തേങ്ങാ ചിരകിയത് 1 മുറി
ജീരകം 1ടീസ്പൂണ്
കറിവേപ്പില 2 തണ്ട്
5. തൈര് 1 / 4 ലിറ്റർ
6. വെളിച്ചെണ്ണ 2 ടേബിൾ സ്പൂണ്
കടുക് 1 റെസപൂണ്
ജീരകം 1 നുള്ള്
കറിവേപ്പില 2 തണ്ട്
7. പഞ്ചസാര 1 / 2 ടീസ്പൂണ്

ഉണ്ടാക്കുന്ന വിധം : 1. കൈതച്ചക്ക കഷണനങ്ങൾ ആക്കി മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും അല്പം വെള്ളവും ചേർത്ത് വേവിക്കുക.
2. തേങ്ങാ നല്ലതുപോലെ അരച്ച് വക്കുക ജീരകം ചതച്ചതും കറിവേപ്പിലയും ഇതിൽ ചേർക്കുക.
3. അരപ്പ് കലക്കി കഷണങ്ങളിൽ ചേർക്കുക. ഇതിൽ തൈര് ചേർത്ത് ചൂടാക്കുക തിളക്കരുത് .
4. വെളിച്ചെണ്ണ ചൂടാക്കി, 6 മത്തെ ചേരുവ താളിച്ചു ചേർക്കുക. അവസാനം പഞ്ചസാരയും ചേർത്ത് ഇറക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post