സ്പെഷ്യൽ ചെമ്മീൻ വറുത്തത്
By: Rinsi Pavithran
നല്ല കുറച്ച് ചെമ്മീൻ കിട്ടിയപ്പോൾ ഇതിന് എങ്ങനെ നല്ല മേക്കോവ൪ കൊടുക്കാം എന്നു ചിന്തിച്ചപ്പോഴാണ് ഇൗ സിംപിള് എെഡിയ കിട്ടിയത്.കുറച്ച് സാധനങ്ങൾ കൊണ്ട് ചെമ്മീൻ കൊലമാസ്സായി.ഇന്നാ പിടിച്ചോ റെസിപ്പി.
ചെമ്മീ൯ 1/2കി
മുളകുപൊടി 3ടീസ്പൂണ്
മഞ്ഞൾ്പൊടി 1/4ടീസ്പൂണ്
ഉപ്പ്. ആവശ്യത്തിന്
ഉള്ളി 1
തേങ്ങ 5ടേബിൾ സ്പൂണ്
കറിവേപ്പില 2തണ്ട്
ചെമ്മീൻ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത് 1/2മണിക്കൂർ വെക്കുക.പാ൯ അടുപ്പത്ത് വച്ച് മീഡിയം ഫ്ളെയിമില് ചെമ്മീ൯ വറുക്കുക.ചെമ്മീൻ പകുതി വറുത്തു കഴിഞ്ഞാൽ അതിനു മുകളിൽ കുനുകുനാ അരിഞ്ഞ ഉള്ളി വിതറുക.ചെമ്മീനിന്റെ കൂടെ ഉള്ളിയും മൊരിഞ്ഞു വരും.ഇതു വാങ്ങി വച്ചതിനു ശേഷം പാ൯ ചൂടാക്കി എണ്ണ ഒഴിച്ച് തേങ്ങയും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക.എല്ലാം നന്നായി മൊരിഞ്ഞു നല്ല മണം വരുന്നിലേ...എന്നാ നി൪ത്തിക്കോ...ഇത് ചെമ്മീൻ വറുത്തതിനു മുകളിൽ സുറുസുറേ വിതറുക.സംഭവം റെഡി...എന്നാല് നല്ല ചൂടു ചോറും കൂട്ടി കാച്ചിക്കോ..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes