കുഷ്ക കുറുമാ
(ഇന്നത്തെ ലഞ്ച്)
ബാംഗളൂരിൽ അൽപ കാലം എങ്കിലും താമസിച്ചിട്ടുള്ളവർക്ക്സുപര ിചിതമാണ് കുഷ്ക ചോറും അതിന്റെ കൂടെ വിളമ്പുന്ന ഖീമ ബോൾ കറിയും
ബിരിയാണിക്ക് പുലാവിൽ ഉണ്ടായ ഒരു ചോറ്
സർവതന്ത്ര അലസയും മടിച്ചിയും അതിലുപരി കുരുട്ടുബുദ്ധിക്കാരിയുമായ ഏതോ വീട്ടമ്മയുടെ കൈപുണ്യമാണ് ഈ വിഭവം എന്ന് തോന്നുന്നു (ഞാനല്ല പറഞ്ഞേക്കാം)
ബാംഗളൂരിലെ എല്ലാ മുസ്ലിം കുടുംബങ്ങൾക്കും വെള്ളിയാഴ്ച കുഷ്കയുടെ മണമാണ് (കല്യാണങ്ങൾക്ക് പ്രത്യേകിച്ച്)
മീറ്റ് ബോൾ കുറുമാ
മിൻസ് ബീഫ് - 1/2 കിലോ
കഴുകി വെള്ളം വാലാൻ വെക്കുക
ആ സമയം കൊണ്ട് 1 വലിയ സവാള നുറുക്കി എടുക്കുക
4 പച്ചമുളക് നുറുക്കിയത്
1 ഇഞ്ച് കഷണം ഇഞ്ചി നുറുക്കിയത്
1 കുടം വെളുത്തുള്ളി (ചെറിയ വെളുത്തുള്ളി - വലുതെങ്കിൽ 1/2 കുടം മതി)
ഇത്രയും ചട്ണി ജാറിൽ ഇട്ടു ഒന്ന് കറക്കി എടുത്ത് ഇറച്ചിയിൽ ചേർക്കുക
1 മുട്ട പൊട്ടിച്ചു ഇതിലേക്ക് ചേർക്കുക
2 സ്പൂണ്‍ കടലമാവ് ചേർക്കുക
ആവശ്യത്തിനു ഉപ്പു + 2 സ്പൂണ്‍ മല്ലിയില അരിഞ്ഞത് + 1/4 സ്പൂണ്‍ ഗരം മസാല എന്നിവ ചേർക്കുക
ഇതെല്ലാം കൂടി നന്നായി ഞെരടി യോജിപ്പിച്ച് ഇറച്ചി മാറ്റി വെക്കുക
പിന്നീട് ചെറിയ ഉരുളകളാക്കി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ഇവ ഷാലോ ഫ്രൈ ചെയ്യുക. ഒരു പ്ലേറ്റിലേക്ക് മാറ്റുക
(ഞാൻ ഈ സമയം കുഷ്ക തയ്യാറാക്കി)
15 അണ്ടിപരിപ്പ് വെള്ളത്തിൽ കുതിർത്തു എടുക്കുക
1 തക്കാളി നുറുക്കി എടുക്കുക
ഇത് രണ്ടും കൂടി ചട്ണി ജാറിൽ അരച്ച് തയ്യാറാക്കി വെക്കുക
1/2 ടി കപ്പ് തേങ്ങ തിരുംമിയതും 2 പച്ചമുളകും നന്നായി അരച്ച് വെക്കുക
ഇഞ്ചി വെളുത്തുള്ളി അരച്ചെടുക്കുക (2 ടേബിൾ സ്പൂണ്‍ വേണം)
ഒരു വലിയ സവാള ചെറുതായി നുറുക്കി എടുക്കുക
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് അതിൽ ഷാഹി ജീരകം ഒരു നുള്ള് ഉലുവ എന്നിവ മൂപ്പിക്കുക, പിന്നീട് ഒരു കഷണം പട്ട, 4 ഗ്രാമ്പൂ, 4 ഏലക്ക, 2 പുത്തിൽ, 2 ബേ ലീഫ് എന്നിവ പൊട്ടിക്കുക
അതിലേക്കു സവാള ചേർത്ത് വഴറ്റുക. അല്പം ഉപ്പും. ഗോള്ടെൻ നിറമാകുമ്പോൾ അതിലേക്കു ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കുക. പിന്നീട് തക്കാളി + അണ്ടിപരിപ്പ് അരച്ചത് ചേർക്കുക. കൂടെ 1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി, 1 ടി സ്പൂണ്‍ മുളക്പൊടി 2 ടി സ്പൂണ്‍ മല്ലിപൊടി എന്നിവ കൂടി ചേർക്കുക. നന്നായി ഇളക്കി തിള വരുമ്പോൾ ഇതിലേക്ക് മീറ്റ് ബോൾസ് ചേർക്കുക. അവസാനം തേങ്ങ കൂട്ട് ചേർത്ത് തിളപ്പിച്ച് എണ്ണ തെളിയുമ്പോൾ അല്പം ഗരം മസാലയും മല്ലിയില അരിഞ്ഞതും ചേർത്തിളക്കി തീ ഓഫാക്കാം
കുഷ്ക റൈസ്
ബാസ്മതി അരി - 3 കപ്പ് - കഴുകി വാരി വെക്കുക
3 ചെറിയ സവാള അരിഞ്ഞെടുക്കുക
3 തക്കാളി നുറുക്കി വെക്കുക
പട്ടാണി പയർ - 2 പിടി (ഫ്രോസൻ)
ഇഞ്ചി വെളുത്തുള്ളി + 2 പച്ചമുളക് അരച്ചത് 3 ടേബിൾ സ്പൂണ്‍
മല്ലിയില അരിഞ്ഞത് - 2 പിടി
പുടിനയില അരിഞ്ഞത് - 2 പിടി
ഒരു കട്ടിയുള്ള പാത്രത്തിൽ 4 ടേബിൾ സ്പൂണ്‍ നെയ്യ്/എണ്ണ ഒഴിക്കുക
ഇതിലേക്ക് 3 കഷണം പട്ട, ഗ്രാമ്പൂ 8, ഏലക്ക 8, ജാതിപത്രി 4, പുത്തിൽ 3, വയനയില 3 എന്നിവ മൂപ്പിച്ചു അതിലേക്കു സവാള ചേർത്ത് വഴറ്റുക
അല്പം ഉപ്പും ചേര്ക്കാം. ഉള്ളി മൂത്താൽ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് മൂപ്പിക്കുക
പച്ചമണം മാറിയാൽ 1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി 1 ടി സ്പൂണ്‍ മുളക്പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് അരിഞ്ഞ തക്കാളി ചേർത്ത് ഇളക്കി പട്ടാണിയും മല്ലിയിലയും പുതിനയിലയും ചേർത്ത് ഇളക്കുക
ചോറിനു വേണ്ട ഉപ്പു ചേർക്കുക
ഇതിലേക്ക് 5.5 ഗ്ലാസ് വെള്ളം ചേർത്ത് തിളക്കുമ്പോൾ അരി ചേർക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ തീ കുറച്ചു അടച്ചു വെച്ച് നന്നായി വറ്റിച്ചു എടുക്കുക.
കുഷ്ക തയ്യാർ.
സാലഡ്
തൈര് ഉടച്ചത് - 1 ടി കപ്പ്
പച്ചമുളക് - 2 എണ്ണം നേരിയതായി അരിഞ്ഞത്
കാരറ്റ് ചുരണ്ടി എടുത്ത് - 1 വലുത്
മല്ലിയില അരിഞ്ഞത് - 1 ടി സ്പൂണ്‍
ഉപ്പു
എല്ലാം കൂടി നന്നായി യോജിപ്പിക്കുക
(ഇന്നത്തെ ലഞ്ച്)
ബാംഗളൂരിൽ അൽപ കാലം എങ്കിലും താമസിച്ചിട്ടുള്ളവർക്ക്സുപര

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes