നുറുക്ക്ഗോതമ്പ് ഉപ്പുമാവ്
By: Jeeja S Thampan

റവ ഉപ്പുമാവ് ഉണ്ടാക്കിയും കഴിച്ചും മടുത്തോ , ഇതൊന്നു പരീക്ഷിച്ചോ നല്ല രുചിയാ ....
നുറുക്ക്ഗോതമ്പ് – 1 cup
തേങ്ങ – ¼ - ½ cup
സവാള – 1 ചെറുത്‌
പച്ചമുളക് – 1
ഉഴുന്നുപരിപ്പ് – ½ tsp
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ /നെയ്യ് – ആവശ്യത്തിനു
കടുക്
കറിവേപ്പില
ഉപ്പു
വെള്ളം – 2 ½ cup
ഗോതമ്പ് ഒരു 10 min വെള്ളത്തില്‍ കുതിരാന്‍ ഇടണം ശേഷം കഴുകി വാരി വെയ്ക്കുക
ഒരു നോണ്‍ സ്റ്റിക് പാത്രം ആണെങ്കില്‍ ഉപ്പുമാവ് അടിയില്‍ പിടിക്കാതെ നല്ല ഫിനിഷ് കിട്ടും , അതിലേക് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും ഉഴുന്നുപരിപ്പും മൂപ്പിക്കുക, നിറം മാറും മുന്പ്പേ സവാള, പച്ചമുളക്, ഇഞ്ചി അരിഞ്ഞത് ഇട്ടു ഒന്ന് വാടി കഴിയുമ്പോ വെള്ളം ഒഴിക്കുക(വെള്ളം കൂടാതെ ശ്രദ്ധിക്കണം ഇല്ലെങ്ക്കില്‍ കഞ്ഞി ആയിട്ട് കുടിക്കാം ) വെള്ളം നന്നായി തിളക്കുമ്പോ ആവിശ്യത്തിന് ഉപ്പു ഇടുക അതിലേക് ഗോതമ്പ്നുറുക്ക് നുറുക്ക് ചേര്‍ത്ത് നന്നായി ഇളക്കി , നല്ല തീയില്‍ അടച്ചു വെച്ച് ഒരു 2 min വേവിക്കണം ശേഷം മൂടി മാറ്റി ഇളക്കി തീരെ ചെറിയ തീയില്‍ അടച്ചു വെച്ച് വേവിക്കണം വെള്ളം വറ്റി (ഇടയ്ക്ക് ഇളക്കണം) നുറുക്ക് സോഫ്റ്റ്‌ ആകുമ്പോ തേങ്ങ ചേര്‍ത്ത് ഇളക്കി ഒന്നുടെ ആവി കയറ്റി അടുപ്പില്‍ നിന്നും മാറ്റി ഉപയോഗിക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post