ബിരിയാണീന്റെ ഒപ്പം ഒരു ഗ്ലാസ് രസം! അതാപ്പോ ഞമ്മന്റെ സ്റ്റൈല്‍!
കേരളത്തില്‍ തന്നെ രസം പല രീതിയില്‍ ഉണ്ടാക്കാറുണ്ട് . ചില രീതികള്‍ ഇവിടെ ചേര്‍ക്കുന്നു . രസം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. മസാല വീട്ടില്‍ തന്നെ തയ്യാറാക്കാനും അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല. പായ്ക്കറ്റില്‍ കിട്ടുന്ന രസപ്പൊടി ഉപയോഗിക്കുന്നതിനേക്കാള്‍ സ്വാദും കൂടും. എന്താണ് രസത്തിനു പിന്നിലുള്ള രസതന്ത്രം? നമുക്കൊന്നു നോക്കാം:
രീതി - 1
കായം - കാൽ ടീസ്പൂൺ
മുഴുവൻ മല്ലി - 1 ടേബിൾസ്പൂൺ
ചുവന്ന മുളക് - 2
ജീരകം - 1/4 ടീസ്പൂൺ
garlic - 3 അല്ലി, ചതച്ചത്
എണ്ണ - 1 ടീസ്പൂൺ
പുളി, ശർക്കര, മഞ്ഞൾപൊടി
പരിപ്പ് - ഒരു പിടി
കടുക്, മല്ലിയില, കറിവേപ്പില, ചുമന്നമുളക് - വറത്തിടാൻ
തക്കാളിയും ഉപ്പും ചേർത്ത് പരിപ്പ് ഉടഞ്ഞുപോകുന്ന രീതിയിൽ വേവിക്കുക.
എണ്ണ ചൂടാക്കി കായം, മല്ലി, മുളക്, ജീരകം, garlic മൂപ്പിച്ചിട്ട്, ചതയ്ക്കുക. പുളി പൊഴിഞ്ഞ് 3cup വെള്ളത്തിൽ ചതച്ച സാധനങ്ങളും ശർക്കര, മഞ്ഞൾ, ഉപ്പ്, cooked പരിപ്പ് എല്ലാം ചേർത്ത് തിളപ്പിക്കുക - 4 മിനുറ്റ്. മല്ലിയില അരിഞ്ഞത്, വറുത്തത്, കുരുമുളക് പൊടി എന്നിവ ഇടുക.
************************** ****
രീതി - 2
ആവശ്യമുള്ള സാധനങ്ങള്‍:
1. വറ്റല്‍ മുളക് - എട്ടെണ്ണം
കുരുമുളക് - രണ്ടു ചെറിയ സ്പൂണ്‍
മല്ലി - രണ്ടു വലിയ സ്പൂണ്‍
ജീരകം - അര ചെറിയ സ്പൂണ്‍
വെളുത്തുള്ളി - മുപ്പത് അല്ലി
ചുവന്നുള്ളി - '' എട്ട് അല്ലി
ഇഞ്ചി - ഒരു കഷണം
2. കായപ്പൊടി - പാകത്തിന്
വാളന്‍ പുളി - പാകത്തിന്
3. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂണ്‍
കടുക് - ഒരു ചെറിയ സ്പൂണ്‍
4. ചുവന്നുള്ളി അരിഞ്ഞത്
- ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില - കുറച്ച്
വററല്‍ മുളക് - രണ്ടെണ്ണം (മുറിക്കണം)
തയ്യാറാക്കുന്ന വിധം:
ഒന്നാമത്തെ സാധനങ്ങള്‍ അരകല്ലില്‍വച്ച് നന്നായി അരച്ചെടുക്കുക.
ഒരു പാത്രത്തില്‍ പന്ത്രണ്ടുകപ്പ് വെള്ളം ഒഴിച്ച് സാധനങ്ങളും, പാകത്തിന് വാളന്‍ പുളി കലക്കിയ വെള്ളവും, ഉപ്പും കായപ്പൊടിയും ചേര്‍ത്തി ഇളക്കി അടുപ്പത്തുവെച്ച് തിളപ്പിക്കുക.
ചീനച്ചട്ടി അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും, ചുവന്നുള്ളി അരിഞ്ഞതും ഇട്ട് മൂപ്പിക്കുക. പിന്നെ കറിവേപ്പിലയും വറ്റല്‍ മുളകും കൂടി മൂപ്പിക്കുക. എല്ലാം കൂടി രസത്തില്‍ കുടഞ്ഞിട്ടു ഇളക്കി വാങ്ങുക.
രീതി - 3
ആവശ്യമുള്ള സാധനങ്ങള്‍:
മസാലയ്ക്ക്:
മല്ലി - 2 റ്റീസ്പൂണ്‍
മുളക് - 6-8
കുരുമുളക് - 3/4 റ്റീസ്പൂണ്‍
കടലപ്പരിപ്പ് - 1 റ്റീസ്പൂണ്‍
ജീരകം - 1/2 റ്റീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്.
മറ്റു സാധനങ്ങള്‍:
തുവരപ്പരിപ്പ് - 50 ഗ്രാം
മഞ്ഞള്‍പ്പൊടി
കായം
പുളി
തക്കാളി - 1-2
മല്ലിയില
ഉപ്പ്
വെള്ളം
കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ
ശര്‍ക്കര - 1/4 സ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
മസാലയ്ക്കായി പറഞ്ഞിരിക്കുന്ന മല്ലി, ജീരകം, കുരുമുളക്, മുളക്, കറിവേപ്പില, കടലപ്പരിപ്പ് എന്നിവ ചെറുതീയില്‍ വച്ച് എണ്ണയൊഴിക്കാതെ വറുത്തെടുക്കുക. കടലപ്പരിപ്പ് വേറെ വറുക്കുന്നതായിരിക്കും നല്ലത്.
വറുത്ത ചേരുവകള്‍ നന്നായി അരച്ചെടുക്കുക.
പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക(മിക്സിയിലിട് ട് ഒന്നടിച്ചെടുത്താല്‍ നന്നായിരിക്കും). ഇത് 3-4 ഗ്ലാസ് വെള്ളത്തില്‍ കലക്കി, ഇതില്‍ പുളി പിഴിഞ്ഞത്, തക്കാളി അരിഞ്ഞത്, പാകത്തിന് മഞ്ഞള്‍പ്പൊടി, ഉപ്പ്, കായം , സ്വല്പം കറിവേപ്പില എന്നിവ ചേര്‍ത്ത് അടുപ്പത്തു വച്ച് തിളപ്പിക്കുക. (വെളുത്തുള്ളി ഇഷ്ടമുള്ളവര്‍ക്ക് 3-4 ചുള വെളുത്തുള്ളി ചതച്ചതും കൂടി ചേര്‍ക്കാം). പുളിയുടെ പച്ചസ്വാദ് മുഴുവന്‍ പോകാനായി ഒരു പത്തു മിനിട്ടോളം ഈ ചേരുവ തിളപ്പിക്കുക. അപ്പോഴേക്കും തക്കാളിയൊക്കെ നന്നായി വെന്തുടഞ്ഞിട്ടുണ്ടാവും. ഇനി അരപ്പു ചേര്‍ക്കാം. പോരാത്ത വെള്ളവും ചേര്‍ത്തിളക്കി (വെള്ളം ചേര്‍ക്കാന്‍ പിശുക്കു പിടിക്കേണ്ട. ഒഴിച്ചാല്‍ ഓടിപ്പോകുന്ന, പിടിച്ചാല്‍ കിട്ടാത്ത പരുവമായിരിക്കണം രസം. സാമ്പാര്‍ പോലെയാവരുത്) ഉപ്പും പുളിയും എരിവുമൊക്കെ പാകത്തിനാണോ എന്നു നോക്കുക. എരിവ് പോരെങ്കില്‍ കുറച്ചു മുളകുപൊടിയോ കുരുമുളകുപൊടിയോ ചേര്‍ക്കാം.സകലസ്വാദും ക്രമീകരിക്കാനായി അവസാനം കാല്‍സ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്തിളക്കി, മല്ലിയിലയും ഇട്ട് വാങ്ങിവയ്ക്കാം.
ഇനി വെളിച്ചെണ്ണയില്‍ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ രസം റെഡി. ചൂടോടെ ഉപയോഗിക്കുക.
കുറിപ്പ്:
രസത്തിന് കുറച്ചു മധുരമുള്ളത് ഇഷ്ടമാണെങ്കില്‍ ശര്‍ക്കര കൂടുതല്‍ ചേര്‍ക്കാം
പനി, ജലദോഷം മുതലായവയ്ക്കുണ്ടാക്കുന്ന രസത്തിന്റെ കൂട്ടില്‍ മുളക് ഒഴിവാക്കി കുരുമുളകിന്റെയും ജീരകത്തിന്റേയും അളവ് കൂട്ടുക.
കടലപ്പരിപ്പും വേണ്ടെന്നു വയ്ക്കാം. തുവരപ്പരിപ്പിന്റെ അളവ് കുറയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യാം. ഇങ്ങനെയുണ്ടാക്കുന്ന രസത്തിന് ഏതാണ്ടൊരു കറുപ്പുനിറമായിരിക്കും.
നമ്മള്‍ പലതരം സൂപ്പുകളൊക്കെ ഉണ്ടാക്കാറുണ്ടല്ലൊ. രസവും യഥാര്‍ത്ഥത്തില്‍ ഒരു സൂപ്പു തന്നെയാണ്. അസ്സലൊരു Appetizer. വേവിച്ച പച്ചക്കറിയോ, നൂഡില്‍സോ ബ്രഡ് കഷ്ണങ്ങള്‍ വറുത്തതോ ചേര്‍ത്ത് നിങ്ങളുടെ മനോധര്‍മ്മമനുസരിച്ചുള്ള പുതുമകള്‍ രസത്തിലും പരീക്ഷിക്കാവുന്നതാണ്. ഒരു ചേഞ്ച് ആര്‍ക്കാണിഷ്ടമില്ലാത്തത്?
കേരളത്തില്‍ തന്നെ രസം പല രീതിയില്‍ ഉണ്ടാക്കാറുണ്ട് . ചില രീതികള്‍ ഇവിടെ ചേര്‍ക്കുന്നു . രസം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. മസാല വീട്ടില്‍ തന്നെ തയ്യാറാക്കാനും അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല. പായ്ക്കറ്റില്‍ കിട്ടുന്ന രസപ്പൊടി ഉപയോഗിക്കുന്നതിനേക്കാള്‍ സ്വാദും കൂടും. എന്താണ് രസത്തിനു പിന്നിലുള്ള രസതന്ത്രം? നമുക്കൊന്നു നോക്കാം:
രീതി - 1
കായം - കാൽ ടീസ്പൂൺ
മുഴുവൻ മല്ലി - 1 ടേബിൾസ്പൂൺ
ചുവന്ന മുളക് - 2
ജീരകം - 1/4 ടീസ്പൂൺ
garlic - 3 അല്ലി, ചതച്ചത്
എണ്ണ - 1 ടീസ്പൂൺ
പുളി, ശർക്കര, മഞ്ഞൾപൊടി
പരിപ്പ് - ഒരു പിടി
കടുക്, മല്ലിയില, കറിവേപ്പില, ചുമന്നമുളക് - വറത്തിടാൻ
തക്കാളിയും ഉപ്പും ചേർത്ത് പരിപ്പ് ഉടഞ്ഞുപോകുന്ന രീതിയിൽ വേവിക്കുക.
എണ്ണ ചൂടാക്കി കായം, മല്ലി, മുളക്, ജീരകം, garlic മൂപ്പിച്ചിട്ട്, ചതയ്ക്കുക. പുളി പൊഴിഞ്ഞ് 3cup വെള്ളത്തിൽ ചതച്ച സാധനങ്ങളും ശർക്കര, മഞ്ഞൾ, ഉപ്പ്, cooked പരിപ്പ് എല്ലാം ചേർത്ത് തിളപ്പിക്കുക - 4 മിനുറ്റ്. മല്ലിയില അരിഞ്ഞത്, വറുത്തത്, കുരുമുളക് പൊടി എന്നിവ ഇടുക.
**************************
രീതി - 2
ആവശ്യമുള്ള സാധനങ്ങള്‍:
1. വറ്റല്‍ മുളക് - എട്ടെണ്ണം
കുരുമുളക് - രണ്ടു ചെറിയ സ്പൂണ്‍
മല്ലി - രണ്ടു വലിയ സ്പൂണ്‍
ജീരകം - അര ചെറിയ സ്പൂണ്‍
വെളുത്തുള്ളി - മുപ്പത് അല്ലി
ചുവന്നുള്ളി - '' എട്ട് അല്ലി
ഇഞ്ചി - ഒരു കഷണം
2. കായപ്പൊടി - പാകത്തിന്
വാളന്‍ പുളി - പാകത്തിന്
3. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂണ്‍
കടുക് - ഒരു ചെറിയ സ്പൂണ്‍
4. ചുവന്നുള്ളി അരിഞ്ഞത്
- ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില - കുറച്ച്
വററല്‍ മുളക് - രണ്ടെണ്ണം (മുറിക്കണം)
തയ്യാറാക്കുന്ന വിധം:
ഒന്നാമത്തെ സാധനങ്ങള്‍ അരകല്ലില്‍വച്ച് നന്നായി അരച്ചെടുക്കുക.
ഒരു പാത്രത്തില്‍ പന്ത്രണ്ടുകപ്പ് വെള്ളം ഒഴിച്ച് സാധനങ്ങളും, പാകത്തിന് വാളന്‍ പുളി കലക്കിയ വെള്ളവും, ഉപ്പും കായപ്പൊടിയും ചേര്‍ത്തി ഇളക്കി അടുപ്പത്തുവെച്ച് തിളപ്പിക്കുക.
ചീനച്ചട്ടി അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും, ചുവന്നുള്ളി അരിഞ്ഞതും ഇട്ട് മൂപ്പിക്കുക. പിന്നെ കറിവേപ്പിലയും വറ്റല്‍ മുളകും കൂടി മൂപ്പിക്കുക. എല്ലാം കൂടി രസത്തില്‍ കുടഞ്ഞിട്ടു ഇളക്കി വാങ്ങുക.
രീതി - 3
ആവശ്യമുള്ള സാധനങ്ങള്‍:
മസാലയ്ക്ക്:
മല്ലി - 2 റ്റീസ്പൂണ്‍
മുളക് - 6-8
കുരുമുളക് - 3/4 റ്റീസ്പൂണ്‍
കടലപ്പരിപ്പ് - 1 റ്റീസ്പൂണ്‍
ജീരകം - 1/2 റ്റീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്.
മറ്റു സാധനങ്ങള്‍:
തുവരപ്പരിപ്പ് - 50 ഗ്രാം
മഞ്ഞള്‍പ്പൊടി
കായം
പുളി
തക്കാളി - 1-2
മല്ലിയില
ഉപ്പ്
വെള്ളം
കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ
ശര്‍ക്കര - 1/4 സ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
മസാലയ്ക്കായി പറഞ്ഞിരിക്കുന്ന മല്ലി, ജീരകം, കുരുമുളക്, മുളക്, കറിവേപ്പില, കടലപ്പരിപ്പ് എന്നിവ ചെറുതീയില്‍ വച്ച് എണ്ണയൊഴിക്കാതെ വറുത്തെടുക്കുക. കടലപ്പരിപ്പ് വേറെ വറുക്കുന്നതായിരിക്കും നല്ലത്.
വറുത്ത ചേരുവകള്‍ നന്നായി അരച്ചെടുക്കുക.
പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക(മിക്സിയിലിട്
ഇനി വെളിച്ചെണ്ണയില്‍ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ രസം റെഡി. ചൂടോടെ ഉപയോഗിക്കുക.
കുറിപ്പ്:
രസത്തിന് കുറച്ചു മധുരമുള്ളത് ഇഷ്ടമാണെങ്കില്‍ ശര്‍ക്കര കൂടുതല്‍ ചേര്‍ക്കാം
പനി, ജലദോഷം മുതലായവയ്ക്കുണ്ടാക്കുന്ന രസത്തിന്റെ കൂട്ടില്‍ മുളക് ഒഴിവാക്കി കുരുമുളകിന്റെയും ജീരകത്തിന്റേയും അളവ് കൂട്ടുക.
കടലപ്പരിപ്പും വേണ്ടെന്നു വയ്ക്കാം. തുവരപ്പരിപ്പിന്റെ അളവ് കുറയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യാം. ഇങ്ങനെയുണ്ടാക്കുന്ന രസത്തിന് ഏതാണ്ടൊരു കറുപ്പുനിറമായിരിക്കും.
നമ്മള്‍ പലതരം സൂപ്പുകളൊക്കെ ഉണ്ടാക്കാറുണ്ടല്ലൊ. രസവും യഥാര്‍ത്ഥത്തില്‍ ഒരു സൂപ്പു തന്നെയാണ്. അസ്സലൊരു Appetizer. വേവിച്ച പച്ചക്കറിയോ, നൂഡില്‍സോ ബ്രഡ് കഷ്ണങ്ങള്‍ വറുത്തതോ ചേര്‍ത്ത് നിങ്ങളുടെ മനോധര്‍മ്മമനുസരിച്ചുള്ള പുതുമകള്‍ രസത്തിലും പരീക്ഷിക്കാവുന്നതാണ്. ഒരു ചേഞ്ച് ആര്‍ക്കാണിഷ്ടമില്ലാത്തത്?
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes