ചെമ്മീൻ പച്ചക്കുരുമുളക് റോസ്റ്റ്.
ആവശ്യമായ സാധനങ്ങൾ
പച്ചചെമ്മീൻ : 300 ഗ്രാം (ചിത്രത്തിലെ പോലെ വൃത്തിയാക്കിയത്)
ഇഞ്ചി : 1 വലിയ കഷ്ണം നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി : 4 അല്ലി നീളത്തിൽ അരിഞ്ഞത്
പച്ചകുരുമുളക് : 1 വലിയ തണ്ട് ഉതിർത്തത്
സവാള : 1 വലുത് (നൈസായി അരിഞ്ഞത്)
ഉള്ളി : 6-7 എണ്ണം നന്നാക്കി മുഴുവനോടെ ഒന്ന് വരഞ്ഞത്.
പച്ചമുളക് : 2 എണ്ണം നടുവെ പൊളിച്ചത്
തക്കാളി : 1 ചെറുത് (ചെറുതായി അരിഞ്ഞത്)
കുരുമുളക് : ചതച്ചത് ആവശ്യത്തിന്
പെരിം ജീരകം : 3 വലിയ സ്പൂൺ (ചതച്ചത്)
കടുക് : 2 സ്പൂൺ
മുളക് പൊടി : 1 ടീ സ്പൂൺ
മല്ലിപ്പൊടി : 1.5 ടീസ്പൂൺ
മഞ്ഞൾ പൊടി : 0.5 ടീസ്പൂൺ
വെളിച്ചെണ്ണ : ആവശ്യത്തിന്
കറി വേപ്പില : 2 തണ്ട്.
തേങ്ങ പാൽ : 3-4 വലിയ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
ഉണക്ക മല്ലി : 1 സ്പൂൺ
ഉലുവ പൊടി : ഒരു നുള്ള്
കുടം പുളി : 2 വലിയ ചുള നന്നായി കഴികി കറ കളഞ്ഞ് തിളച്ച വെള്ളത്തിൽ ഇട്ട് വയ്ക്കുക
പാചക രീതി
ചുവട് കട്ടിയുള്ള പാത്രത്തിൽ 4-5 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടായി വരുമ്പോൾ തീ കുറച്ചതിനുശേഷം ഇഞ്ചി വെളുത്തുള്ളി ഇട്ട് വഴറ്റുക. ഒരു പകുതി വേവാകുമ്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി ഇളക്കുക. സവാള ഇളം ബ്രൗൺ കളറിൽ മൊരിഞ്ഞ് വരുമ്പോൾ അതിലേക്ക് പച്ച മുളക്, ഉള്ളി, കറിവേപ്പില, പച്ച കുരുമുളക് എന്നിവ ചേർക്കുക. ചെറുതായി ഇളക്കി കൊടുക്കണം.
മുകളിലെ ചേരുവകൾ നന്നായി വഴറ്റി കഴിഞ്ഞാൽ തീ പരമാവധി കുറക്കുക ശേഷം കുറച്ച് മഞ്ഞൾ പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. സവാളയുടെ കളർ മഞ്ഞൾ പൊടി ചേർന്ന് നല്ല സുഖമുള്ള ഒരു കളർ ആയി കഴിഞ്ഞാൽ അത് നശിപ്പിക്കാനായി 1.5 സ്പൂൺ മല്ലിപ്പൊടി, 1 സ്പൂൺ മുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്ക് യോജിപ്പിക്കുക. മസാല മൂത്ത് വരുന്നതിന്റെ നല്ല മണം നിങ്ങൾക്ക് അനുഭവപ്പെട്ട് തുടങ്ങിയാൽ അതിലേക്ക് 1 സ്പൂൺ പെരിംജീരകം പൊടിച്ചതും, എരിവിനും മണത്തിനും ആവശ്യമായ കുരുമുളക് പൊടിച്ചതും ചേർത്ത് ഇളക്കുക.
ഇനിയാണ് തക്കാളി പ്രയോഗം, നേരത്തെ തയ്യാറാക്കിയ മസാലയിലേക്ക് അരിഞ്ഞ് വച്ച തക്കാളി ചേർത്ത് നന്നായി ഇളക്കി യോജിക്കും തക്കാളിയും മസാലയും നന്നായി യോജിച്ച് കഴിഞ്ഞാൽ അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കണം (വളരെ കുറച്ച് 0.25 കപ്പ് വെള്ളം) മസാല ആ വെള്ളത്തിൽ കിടന്ന് നന്നായി ഒന്ന് കുഴഞ്ഞ് വരട്ടെ..
ഇനി നേരത്തെ വെള്ളത്തിൽ ഇട്ട് വച്ചിരിക്കുന്ന കുടം പുളി വെള്ളം ഒരല്പം ചേർക്കണം, പുളി ഒന്ന് നോക്കിയതിനു ശേഷം വേണമെങ്കിൽ കൂടുതൽ ചേക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കുക.
ഈ മസാലയിലേക്ക് ചെമ്മീൻ ഇട്ട് മിക്സ് ചെയ്ത് മൂടി ഏകദേശം 10-15 മിനിറ്റ് വേവിക്കുക, ഇടക്ക് തുറന്ന് നോക്കി പതിയെ ഇളക്കി കൊടുക്കാൻ മറക്കരുത്.
ചെമ്മീൻ നന്നായി വെന്ത് കഴിഞ്ഞാൽ തുറന്ന് വച്ച് ചെറുതായി എണ്ണ തെളിഞ്ഞ് വരുന്നത് വരെ ചൂടാക്കുക. ശേഷം തീ ഓഫ് ചെയ്ത് 2-3 വലിയ സ്പൂൺ നാളികേര പാൽ (ഒന്നാം പാൽ) ചേർത്ത് നന്നായി മിക്സ് ചെയ്ത് വാങ്ങി വയ്ക്കുക.
അവസാന പൊടികൈ (ടെമ്പറിങ്ങ് എന്നൊക്കെയാണ് ടി വി ക്കാർ പറഞ്ഞത് സംഭവം എന്തായാലും കിടിലൻ ആണ്)
ഒരു പരന്ന നോൺ സ്റ്റിക് പാനിൽ 2-3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടായി കഴിഞ്ഞാൽ അതിലേക്ക് 2 ടേബിൾ സ്പൂൺ കടുകിട്ട് "കടുക വറ കടുക് വറ കടുക് വറ". ഇതിലേക്ക് 5 - 6 ചെറിയ ഉള്ളി നന്നായി അരിഞ്ഞ് ചെറുതായി ഒന്ന് ചതച്ചത് ഇട്ട് മൂപ്പിക്കുക. നല്ല ഗോൾഡൻ ബ്രൗൺ ആവട്ടെ.
ഇനി 1.5 സ്പൂൺ പെരിം ജീരകം പൊടിച്ചത്, 0.25 സ്പൂൺ മുളക് പൊടി, വളരെ കുറച്ച് മഞ്ഞൾ പൊടി, ഉണങ്ങിയ മുഴുവൻ മല്ലി ഒരു നുള്ള് ഉലുവ പൊടി ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇപ്പോൾ നല്ല മസാലയുടെ മണം വരുന്നില്ലേ.. ഉണ്ടെങ്കിൽ ഇതിലേക്ക് നേരത്തെ വാങ്ങി വച്ചിരിക്കുന്ന ചെമ്മീൻ റോസ്റ്റ് ചേർത്ത് നന്നായി ഇളക്കി നേർത്ത തീയിൽ ചൂടാക്കുക. ആ വെളിച്ചെണ്ണയൊക്കെ നന്നായി തെളിഞ്ഞ് ഒന്ന് ടെംബർ ആയി വരട്ടെ.. ഇത് തന്നെ ടെംബറിങ്ങ്.. ഹല്ല പിന്നെ..
നല്ല ഒരു പാത്രത്തിലേക്ക് മാറ്റി കറിവേപ്പിലയുടെ ഒരു തണ്ടൊക്ക് വച്ച് ചിന്ന അലങ്കാരപണികളൊക്കെ ചെയ്ത് നേരേ തീന്മേശയിലേക്ക് എടുത്തേക്കാം..
സ്നേഹത്തോടെ.
ബിനീഷ് കെ ബാബു

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes