ജീരകഞ്ഞീം ചമ്മന്തീം..
By: Abu Rana
കഞ്ഞി. കുറച്ച് പൊന്നി അരിയുണ്ടായിരുന്നത് എടുത്ത് കുറുക്കെ കഞ്ഞി ഉണ്ടാക്കി.ചെറുപയർ വേവിച്ചതും കുറച്ച് ജീരകപ്പൊടിയും .. തേങ്ങയും ചെറിയ ഉള്ളിയും ചതച്ചതും ഇട്ട് അല്പം മഞ്ഞൾ പൊടിയും ഇട്ട് ആ കഞ്ഞി ഒന്നു കൂടി തിളപ്പിച്ചു..ജീരക കഞ്ഞി റെഡി.
ഉച്ചക്ക് പഴം വാങ്ങാൻ പച്ചക്കറി കടയിൽ കയറിയപ്പോൾ നല്ല പച്ചമാങ്ങ കണ്ടു..മീൻ കറിയിൽ ഇടാം എന്നു കരുതി ഒരുമാങ്ങ വെറുതെ വാങ്ങിച്ചു. കഞ്ഞി വെച്ചു കഴിഞ്ഞപ്പോഴാണാലോചിച്ചത് കഞ്ഞിക്ക് കോമ്പി ചമ്മന്തി തന്നെ,,പിന്നെ ഒട്ടും അമാന്തിച്ചില്ല ഫൈഫ് ചിരകി വെച്ച തേങ്ങ ഫ്രീസറിൽ ഉണ്ടായിരുന്നു,അത് തണുപ്പ് മാറാൻ എടുത്ത് വെച്ചു.തണുപ്പൊക്കെ മാറി കഴിഞ്ഞപ്പോൾ ആ തേങ്ങയും ചുവന്നമുളകും ചട്ടിയിൽ ഇട്ട് ചെറുതായി ഒന്നു ചൂടാക്കി. തൊലി കളഞ്ഞ മാങ്ങയും കുറച്ച് ഓണക്ക ചെമ്മീൻ പൊടിയും ഈ ചൂടാക്കി വെച്ച തേങ്ങയും ചുവന്ന മുളകും ഉപ്പും കൂടി ഇട്ട് മിക്സിയിൽ ഇട്ട് ചെറുതായി ഒന്ന് ചതെച്ചെടുത്തു..
ഹാവൂ..ഇതാണു മക്കളേ കഞ്ഞീം ചമ്മന്തീം..രണ്ടു നേരത്തിന്നുണ്ടാക്കിയ ചമ്മന്തി ആ ഒരൊറ്റ ഇരുപ്പിൽ തീർന്നത് അറിഞ്ഞില്ല.. മീനച്ചാറും ചമ്മന്തീം കഞ്ഞീം,,അതു കഴിഞ്ഞ് മലിയിലയും കുരുമുളക് ചതച്ചതും ഇട്ട ഒരു ഗ്ലാസ് നാടൻ മോരും..ഇനി അത്താഴത്തിന്ന് ഒന്നും കഴിച്ചില്ലെങ്കിലും 24 മണിക്കൂറിന്ന് ഒരു ക്ഷീണവും അറിയില്ല..
ബാച്ചിലർ പ്രവാസികൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും..രുചിയും പോഷകവും പകുതിയും പകുതിയുമായി ഉള്ള ഈ കഞ്ഞി ചമ്പന്തി കോമ്പിനേഷന്ന് കിട പിടിക്കാൻ ഇന്ന് ലോകത്തൊരു ഭക്ഷണത്തിനും ആയിട്ടില്ല എന്ന് ഇന്നലെ എനിക്ക് ബോധ്യമായി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes