മീന്‍ തക്കാളി റോസ്റ്റ്
By: Jeeja S Thampan

മീന്‍ - ½ kg (എതെങ്ക്കിലും ദശകട്ടിയുള്ളത്)
ചുവന്നുള്ളി - 10
സവാള – 2 വലുത്
ഇഞ്ചി – 1 ½ tblsp
വെളുത്തുള്ളി – 1 ½ tblsp
പച്ചമുളക് – 2
തക്കാളി – 2 വലുത്
മഞ്ഞള്‍പൊടി – ½ tsp
കാശ്മീരിമുളകുപൊടി- 1 ½ tbsp - 2 tbsp
കുരുമുളകുപൊടി- ½ tsp
വെളിച്ചെണ്ണ - ½ cup
ഉപ്പു
കറിവേപ്പില
മീന്‍ കഴുകി അല്പം വലിയചതുരകഷ്ണങ്ങള്‍ ആക്കി(അതാണ് പൊടിയാതിരിക്കാന്‍ നല്ലത്)വെയ്ക്കുക
ഒരു നോണ്‍സ്റ്റിക് പാത്രം അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ മൂപ്പിക്കുക അതിലേക്കു കറിവേപ്പിലയും ചേര്‍ക്കണം ശേഷം അരിഞ്ഞ ചുവന്നുളി ചേര്‍ത്ത് ഒന്ന് വാടി കഴിയുമ്പോ ചെറുതായി നുറുക്കിയ സവാള, പച്ചമുളക് ചേര്‍ത്ത് വഴറ്റണം ഒന്ന് വാടി സോഫ്റ്റ്‌ ആകുമ്പോ മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്കു മീന്‍ കഷ്ണങ്ങള്‍, കുരുമുളക് പൊടി ചേര്‍ത്ത് ഒന്ന് നന്നായി ഇളക്കി അതിന്റ്റെ മുകളിലേക്ക് നീളത്തില്‍ മുറിച്ച തക്കാളി ഇട്ടു കൊടുക്കണം, ഈ അരപ്പിലും എണ്ണയിലും കിടന്നു മീന്‍ വെന്തു അരപ്പ് മീനില്‍ പിടിക്കണം അല്പം കഴിയുമ്പോ തക്കാളി വെന്തു ഉടഞ്ഞ പരുവം ആകും ശേഷം ഒന്നും ഇടയ്ക്കിടെ ഇളക്കി കൊടുക്കണം തക്കാളി വെന്തു അരപ്പിനോട് ചേരും ആവിശ്യാനുസരണം മൊരിച്ച് അടുപ്പില്‍ നിന്നും മാറ്റി ചപ്പാത്തി, അപ്പം അലെങ്കില്‍ ചോറിന്റ്റെ കൂടെ ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post