ഇന്നലെ രാത്രി എന്നാല്‍ തിന്നപ്പെടാന്‍ കാത്തിരിക്കുന്ന ചപ്പാത്തിയും പനീര്‍ ചിക്കിപ്പൊരിച്ചതും, ഡ്രൈ ഉരുളകിഴങ്ങ് കാപ്സിക്കവും ആണ് ചിത്രത്തില്‍...
ബുദ്ധിമുട്ടാന്‍ എനിക്ക് അല്പം ബുദ്ധിമുട്ടായത് കൊണ്ട് എളുപ്പപണികളാണ് പലപ്പോഴും പതിവ്. ഇതും അതുപോലെതന്നെ. ഏതാണ്ട് അരമണിക്കൂറില്‍ പണിയെല്ലാം കഴിയും.
ഇത് എന്നെപോലെ ഉള്ള എല്ലാ മടിച്ചികള്‍ക്കും ഡെഡിക്കേറ്റ് ചെയ്യുന്നു!!!
By: Divya Nandakumar
പനീര്‍ ചിക്കിപോരിച്ചത് (2 പേര്‍ക്ക് )
==================================
പനീര്‍ - 15 എണ്ണം നന്നായി പിച്ചിചീന്തിയത് smile emoticon
സവാള – ചെറുത് ഒന്ന്
തക്കാളി – മീഡിയം ഒന്ന്
പച്ചമുളക് – ചെറുതായി നുറുക്കിയത് 2
ഇഞ്ചി - ചെറുതായി നുറുക്കിയത് ചെറിയ കഷ്ണം
മുളകുപൊടി – ½ ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി – അല്പ്പം
ഇതെല്ലാം നിങ്ങളുടെ അളവിന് മാറ്റാവുന്നതാണ് ട്ടോ..
പാനില്‍ സവാള വഴറ്റി , ഇഞ്ചി പച്ചമുളക് ചേര്‍ത്ത് , വഴന്നാല്‍ പൊടികള്‍ ചേര്‍ത്ത് ഒന്നുകൂടെ വഴറ്റുക...പിന്നീട് അതില്‍ തക്കാളി ചേര്‍ത്ത് അല്പ്പനേരം ഒന്ന് അടച്ചുവച്ചു വേവിക്കുക. ഇതില്‍ പനീറും ഉപ്പും ഇട്ട് നന്നായി യോജിപ്പിച്ച് ഒന്ന് രണ്ടു മിനുട്ടുകൂടി അടുപ്പത്ത് വക്കുക..
കറി റെഡി.
വേണമെങ്കില്‍ മല്ലിയില തൂകി എടുക്കാം.
1) ഇതില്‍ ഇഷ്ടമുള്ള പൊടികള്‍ ചേര്‍ക്കാം ...മല്ലിപ്പൊടിയോ, അങ്ങിനെ ഇഷ്ടമുള്ളത്...
2) ഒരല്പം നാരങ്ങാ നീര് ചേര്‍ത്താലും ഒരു സ്വാദാണ്
3) ടൊമാറ്റോ സോസ് ചേര്‍ത്ത് വാങ്ങിയാലും കുട്ടികള്‍ക്ക് ഇഷ്ടമാകും. (അച്ഛന്മാര്ക്കിഷ്ടമാകുമോ എന്നറിയില്ല)
ഡ്രൈ ഉരുളകിഴങ്ങ് കാപ്സികം (2 പേര്‍ക്ക് )
=========================================
ഉരുളകിഴങ്ങ് – 1 മീഡിയം
കാപ്സിക്കം - ചുവപ്പും പച്ചയും ½ കഷ്ണം വീതം ആണ് ഞാന്‍ ഉപയോഗിച്ചത്.
മഞ്ഞള്‍പ്പൊടി – ഒരുനുള്ള്
മുളകുപൊടി - ½ ടീസ്പൂണ്‍
ഗരം മസാല - ½ ടീസ്പൂണ്‍
ഡ്രൈ മംഗോ പൌഡര്‍ (ആമ്ചൂര്‍ പൌഡര്‍) – ¾ ടീസ്പൂണ്‍
ഓയില്‍ - 3-4 ടേബിള്സ്പൂഡണ്‍ (ഓയില്‍ അല്പം കൂടുതല്‍ വേണം)
ചീനച്ചട്ടിയില്‍ ഓയില്‍ എടുത്തു ഒന്ന് ചൂടാകുമ്പോള്‍, ചെറുതായി നുറുക്കിയ ഉരുളകിഴങ്ങ് ചേര്‍ക്കുക.ഇവിടെ വെള്ളം ഉപയോഗിച്ച് വേവിക്കുന്നില്ല എന്നതിനാല്‍ വേവാന്‍ എളുപ്പം ചെറുതായി നുറുക്കുന്നതാണ്.സൈഡ് നല്ല പോലെ ബ്രൌണ്‍ നിറമാകുന്നതു വരെ ആണ്കണക്ക്.ഇടക്കിടെ അടിയില്‍ പിടിക്കാതെ ഇളക്കികൊടുക്കണം.
ഇതില്‍ നീളത്തില്‍ നുറുക്കിയ കാപ്സിക്കും ചേര്‍ക്കു ക...ചെറുതീയില്‍ കുറച്ചു നേരം ഇരിക്കട്ടെ.
പിന്നീടു മഞ്ഞള്‍ പൊടിയും മുളക് പൊടിയും ചേര്‍ക്കു ക.പിന്നീട് അല്പ്പനേരം ചെറുതീയില്‍ അടച്ചുവച്ച് വേവിക്കുക.
അടിയില്‍ പിടിക്കാതെ സൂക്ഷിക്കണം.2-3 മിനുട്ട് മതിയാകും എന്ന് തോന്നുന്നു..
നന്നായി ഇളക്കി വേവ് പാകമായാല്‍ ഗരം മസാലയും മംഗോ പൌഡറും ചേര്‍ത്ത് ഇളക്കി വാങ്ങുക.
ഡ്രൈ മാങ്ഗോ പൌഡര്‍ ഇല്ലെങ്കില്‍ നാരങ്ങാ നീരയാലും ശരിയാകണം, ഞാന്‍ ട്രൈ ചെയ്തിട്ടില്ല ട്ടോ.
രണ്ടും ഡ്രൈ കറി ആയതുകൊണ്ട് പറ്റില്ല എന്നുണ്ടെങ്കില്‍ ദാല്‍ ഉണ്ടാക്കുമ്പോഴോ,അല്ലെങ്കില്‍ രണ്ടാം കറി വേണം എന്ന് തോന്നുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഉണ്ടാക്കാം..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes